കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച് വീണ്ടും പി.സി.ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത്. പുതിയ ആരോപണ...
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ പിന്തുണച്ച് വീണ്ടും പി.സി.ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത്. പുതിയ ആരോപണങ്ങളുമായാണ് പി.സി.യുടെ രംഗപ്രവേശം.
ദിലീപിനെ ബോധപൂര്‍വ്വം കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച അദ്ദേഹം, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് സിപിഎം നേതാവിന്റെ മകനും എഡിജിപി ബി. സന്ധ്യയും പ്രമുഖ നടിയുമാണെന്ന് ആരോപിച്ചു.
അന്വേഷണസംഘത്തെയും പി.സി.ജോര്‍ജ്ജ് രൂക്ഷമായ ഭാഷയില്‍ ആക്രമിച്ചു. ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത് വട്ടിളകിയ അന്വേഷണസംഘമാണെന്ന് അദ്ദേഹം പറഞ്ഞു.
ദിലീപിനു ഉടന്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട പി.സി.ജോര്‍ജ്ജ് ജാമ്യം നിഷേധിക്കുന്നതിന്റെ കാരണം കോടതി വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
ദിലീപിനെ കേസില്‍ കുടുക്കുന്നതിനായി പൊലീസ് ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
Tags: Police, Dileep, PC.George, Kerala, Politics, Actress, Molestation

COMMENTS