അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയിരു...
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. ഹൈക്കോടതി രണ്ടു തവണ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും വിചാരണക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഹര്‍ജി ശനിയാഴ്ച പരിഗണിക്കും.
തനിക്കെതിരെ ചുമത്തിയിട്ടുള്ളത് ഗൂഢാലോചനക്കുറ്റം മാത്രമാണ്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനു സാധിച്ചിട്ടില്ല. അതിനാല്‍, ജാമ്യത്തിന് അവകാശമുണ്ടെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.
നടിയുടെ നഗ്ന ചിത്രം പകര്‍ത്തണമെന്ന് ആവശ്യപ്പെട്ടതു മാത്രമാണ് തനിക്കെതിരെയുള്ള കുറ്റം. പുതിയതായി ഒന്നും കണ്ടെത്താന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. അതിനാല്‍, ജാമ്യം അനുവദിക്കണം, അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.
ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്നായിരുന്നു സൂചന. എന്നാല്‍, ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നില്ലെന്ന് വ്യാഴാഴ്ച രാവിലെ ദിലീപിന്റെ അഭിഭാഷകന് അറിയിക്കുകയായിരുന്നു.

COMMENTS