ബംഗളൂരു: നൂറാം ഏകദിന മത്സരത്തില്‍ നൂറടിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പുതിയൊരു ചരിത്രമെഴുതി. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടു...
ബംഗളൂരു: നൂറാം ഏകദിന മത്സരത്തില്‍ നൂറടിച്ച് ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ പുതിയൊരു ചരിത്രമെഴുതി. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ ഓസീസ് താരമാണ് വാര്‍ണര്‍.
ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ 334 റണ്‍സിന്റെ കൂറ്റന്‍ സ്കോറാണ് കങ്കാരുക്കള്‍ ഉയര്‍ത്തിയത്. 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ 334 റണ്‍സെടുത്തത്.
ഡേവിഡ് വാര്‍ണര്‍ (124) സെഞ്ചുറി തികച്ചപ്പോള്‍ ആരോണ്‍ ഫിഞ്ചിന് (94) സെഞ്ചുറി കപ്പിനും ചുണ്ടിനുമിടയിലെന്ന മട്ടില്‍ നഷ്ടമായി.
119 പന്തില്‍ 12 ഫോറും നാല് സിക്സും അടക്കമായിരുന്നു വാര്‍ണറുടെ ഇന്നിംഗ്സ്. 10 ഫോറും മൂന്നു സിക്സും ഫിഞ്ച് നേടി. ഫിഞ്ചും വാര്‍ണറും ഓപ്പണിംഗ് വിക്കറ്റില്‍ 231 റണ്‍സാണ് നേടിയത്.
കേദാര്‍ ജാദവാണ് മുപ്പത്തഞ്ചാം ഓവറിലെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് പൊളിച്ചത്. വാര്‍ണറെ അക്സര്‍ പട്ടേലിന്റെ കൈയിലെത്തിച്ചു. തൊട്ടടുത്ത ഓവറില്‍ സെഞ്ചുറിയുടെ വക്കില്‍നിന്ന ഫിഞ്ചും ഉമേഷ് യാദവിന്റെ പന്തില്‍ പുറത്തായി.
ആദ്യ സ്പെല്ലില് അടി വാങ്ങിക്കൂട്ടിയ ഉമേഷ് യാദവ് രണ്ടാം സ്പെല്ലില് അപകടകാരിയായി. ഓസീസിന്റെ നാല് വിക്കറ്റുകള്‍ വീഴ്ത്തി അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടഞ്ഞു. പീറ്റര്‍ ഹാന്‍ഡ്സ്കോംബാണ് (43) ഓസീസിനെ 300 കടത്തിയത്. 30 പന്തില്‍ മൂന്നു ഫോറും ഒരു സിക്സും ഹാന്‍ഡ്സ്കോംബിന്റെ വകയായി വന്നു.
COMMENTS