കൊല്ലം: ബിജെപിക്കു ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന സിപിമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരിക്കലും ച...
കൊല്ലം: ബിജെപിക്കു ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന സിപിമ്മിന്റെ നിലപാടിനെ ചോദ്യം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഒരിക്കലും ചേരില്ലെന്നു കരുതിയവര്‍ പോലും ഒന്നിച്ച സംഭവങ്ങള്‍ ചരിത്രത്തിലുണ്ടെന്ന് അദ്ദേഹം കോണ്‍ഗ്രസ് സഖ്യത്തിനെ പരോക്ഷമായി ന്യായീകരിച്ചുകൊണ്ടു പറഞ്ഞു.
ബിജെപിക്കു ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കിയതു കൊണ്ടു ബിജെപിയെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടത്.
ഇരു നേതാക്കളുടെയും അഭിപ്രായപ്രകടനങ്ങളെ തള്ളുന്നതാണ് കാനത്തിന്റെ പ്രസ്താവന.
മുഖ്യ ശത്രു ബിജെപിയും ആര്‍എസ്എസുമാണ്. അക്കാര്യത്തില്‍ തര്‍ക്കമില്ല. ബിജെപിയെയും ആര്‍എസ്എസിനെയും തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും മാത്രമായി സാധിക്കില്ല.
അതിനാല്‍, മുന്‍ധാരണകള്‍ മാറ്റിവച്ച് രാഷ്ട്രീയത്തിന് അതീതമായി ചിന്തിച്ചുകൊണ്ട് ജനാധിപത്യ മതേതര കക്ഷികളുടെ ഐക്യമാണ് ഉണ്ടാകേണ്ടതെന്ന് കാനം അഭിപ്രായപ്പെട്ടു.
Tags: Kerala, Politics, BJP, RSS, CPM, CPI, Congress

COMMENTS