പാലക്കാട്: തോലനൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊല്ലപ്പെട്ട സ്വാമിനാഥന്റെയും പ...
പാലക്കാട്: തോലനൂരില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കൊല്ലപ്പെട്ട സ്വാമിനാഥന്റെയും പ്രേമകുമാരിയുടെയും മകന് പ്രദീപിന്റെ ഭാര്യ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പിടിയിലായ പ്രതി സദാനന്ദന് പൊലീസിനോട് വെളിപ്പെടുത്തി.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മരുമകള്‍ ഷീജയെ കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ അറസ്റ്റും രേഖപ്പെടുത്തി.
പ്രേമകുമാരിയുടെ സഹോദരന്റെ മകളാണ് ഷീജ. പ്രദീപും ഷീജയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. പ്രദീപ് ഷീജയെ വിവാഹം കഴിക്കുന്നത് സ്വാമിനാഥന് താത്പര്യമുണ്ടായിരുന്നില്ല. സ്വാമിനാഥനും പ്രേമകുമാരിയുമായി ഷീജ സ്വരച്ചേര്‍ച്ചയിലായിരുന്നില്ല.
ആറു മാസത്തിനു മുമ്പാണ് പ്രതി സദാനന്ദനെ ഷീജ പരിചയപ്പെടുന്നത്. നാലു മാസമായി ഇരുവരും നല്ല അടുപ്പത്തിലായിരുന്നു. ഷീജയുടെ വീട്ടില്‍ പലതവണ സദാനന്ദന് എത്തിയിരുന്നു.
സ്വാമിനാഥനും ഷീജയുടെ പെരുമാറ്റത്തില്‍ സംശയമുണ്ടായിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മില്‍ കലഹവും ഉണ്ടായിട്ടുണ്ട്.
സദാനന്ദനുമായി ഷീജ അടുപ്പമുണ്ടാക്കിയതു തന്നെ കൊലപാതകം ലക്ഷ്യമിട്ടാണെന്നാണ് പൊലീസിന്റെ നിഗമനം. മാത്രമല്ല, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കൊല്ലപ്പെട്ടാല്‍ വീട്ടിലെ കാര്യസ്ഥനാക്കാമെന്നും ഓട്ടോറിക്ഷ വാങ്ങിനല്‍കാമെന്നും ഷീജ വാക്കുനല്‍കിയതായി പ്രതി സദാന്ദനും സമ്മതിച്ചിട്ടുണ്ട്.
മുമ്പ് ഷോക്കടിപ്പിച്ചും മറ്റും കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നിലും താനാണെന്ന് സദാനന്ദന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി ഭര്‍ത്താവിന്റെ മാതാപിതാക്കളുമായുള്ള കലഹമാണ് കൊലപാതകം ആസൂത്രണം ചെയ്തതിലേക്കു ഷീജയെ നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
Tags: Police, Arrest, Crime, Murder

COMMENTS