Search

കണ്ണന്താനം ഫാസിസ്റ്റ് ചട്ടുകമായി അധപ്പതിച്ചെന്നു വിഎസ്, പിണറായിക്കും കൊട്ട്, വയസ്സന് എന്തും പറയാമെന്ന് കേന്ദ്രമന്ത്രി
തിരുവനന്തപുരം:  ബിജെപി പക്ഷത്തേയ്ക്കു ചാഞ്ഞ് കേന്ദ്രമന്ത്രി പദത്തിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സംഭവിച്ചിരിക്കുന്നത് ഏറ്റവും വലിയ രാഷ്ട്രീയ അപചയമാണെന്ന് ഇടതു നേതാവ് വിഎസ് അച്യുതാനന്ദന്‍.

എന്നാല്‍, വിഎസിന് വയസ്സായെന്നും അദ്ദേഹത്തിന് എന്തും പറയാമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുക വഴി ഒരു ഇടതു സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണ് കണ്ണന്താനത്തിനുണ്ടായിരിക്കുന്നതെന്ന് വിഎസ് പറഞ്ഞു. കേന്ദ്രമന്ത്രിയായ ശേഷം കണ്ണന്താനം കേരളത്തില്‍ ആദ്യമായി എത്തിയ ദിവസം തന്നെയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ ഇങ്ങനെ പറഞ്ഞത്.

ഫാസിസം നടപ്പാക്കുന്നവരുടെ ചട്ടുകമായി മാറാന്‍ നല്ല ഇടതു സഹയാത്രികനു കഴിയില്ലെന്നും വിഎസ് പറയുന്നു.

കണ്ണന്താനത്തെ അഭിനന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് ഒരു കൊട്ടു കൊടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിസ്ഥാന ലബ്ധിയില്‍ അഭിനന്ദിക്കത്തക്കതായി ഒന്നുമില്ലെന്നും വിഎസ് പറയുന്നു. ഇനി മുതല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ഡ ജാഗ്രത പുലര്‍ത്തണമെന്നാണ് കണ്ണന്താനം അദ്ധ്യായം ഓര്‍മിപ്പിക്കുന്നതെന്നും വിഎസ് പറയുന്നു. 2006ല്‍ സിവില്‍ സര്‍വീസില്‍ നിന്നു രാജിവച്ച കണ്ണന്താനം ഇടതു സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയില്‍ നിന്നു നിയമസഭയിലേക്കു മത്സരിച്ചു ജയിച്ചിരുന്നു. 2011ലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.

ഇതേസമയം, ഇന്നു കൊച്ചിയില്‍ നല്കിയ സ്വീകരണത്തില്‍ കണ്ണന്താനത്തെ സ്വീകരിക്കാന്‍ ബിജെപി നേതാക്കളെത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റിയാണ് സ്വീകരണം നല്കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി കണ്ണന്താനത്തെ സ്വീകരിച്ചു.

കേരളവും കേന്ദ്രവും തമ്മില്‍ അടുത്ത ബന്ധം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും കേരള ബിജെപിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും കണ്ണന്താനം പ്രതികരിച്ചു.


ഇതാ കാലുകള്‍ക്ക് ലോകത്തില്‍ ഏറ്റവും നീളം കൂടിയ വനിത

കാലുകള്‍ക്ക് ലോകത്തിലേക്ക് ഏറ്റവും നീളം കൂടിയ വനിത ആരെന്ന ചോദ്യത്തിന് ഉത്തരം എകാതെറിന ലിസിന എന്ന്. റഷ്യയിലെ പെന്‍സില്‍ നിന്നുള്ള മോഡലാണ് എകാതെറിന. കാലുകള്‍ക്ക് നീളം കൂടിയ മോഡലെന്ന ഖ്യാതി നേരത്തേ തന്നെ എകാതെറിനയ്ക്കാണ്. ഇതിനു പുറമേയാണ് ഇപ്പോള്‍ നീളംകൂടിയ വ്യക്തിയെന്ന പെരുമയുംകൈവന്നെരിക്കുന്നത്. എകാതെറീനയുടെ ഇടതു

ഗുര്‍മീതിന്റെ കിടപ്പറയില്‍ നിന്നു സന്യാസിനിമാരുടെ ആശ്രമത്തിലേക്കു രഹസ്യ തുരങ്കം, എകെ 47 തോക്കിന്റെ വെടിയുണ്ട, പടക്ക ഫാക്ടറി... അന്തംവിട്ട് തിരച്ചില്‍ സംഘം

സിര്‍സ: ഗുര്‍മീത് റാം റഹിം സിംഗിന്റെ ആശ്രമത്തില്‍ ആള്‍ ദൈവത്തിന്റെ സ്വകാര്യ കിടപ്പറയില്‍ നിന്ന് സന്യാസിനിമാര്‍ താമസിക്കുന്ന ഇടത്തേയ്ക്ക് രഹസ്യ തുരങ്കം കണ്ടെത്തി. ദേര തലവന്‍ താമസിച്ചിരുന്ന 'ഗുഫ' യില്‍ നിന്നാമണ് 'സാധ്വി നിവാസ്' കെട്ടിടത്തിലേക്ക് തുരങ്കം കണ്ടെത്തിയത്. ഇവിടെനിന്ന് ആരുമറിയാതെ രാത്രിയിലും പകലും പെണ്‍കുട്ടികളെ

റാം റഹീമിന്റെ 1000 കോടിയുടെ സാമ്രാജ്യം പിടിച്ചടക്കാന്‍ മത്സരം തുടരുന്നു, ദത്തുപുത്രിയെ വെട്ടി മകന്‍ ജസ്മീത് മുന്നില്‍

അഭിനന്ദ് ന്യൂഡല്‍ഹി:  ദേരാ സച്ചാ സൗദ മേധാവി ഗുര്‍മിത് റാം റഹീം 20 വര്‍ഷത്തെ ജയിലില്‍ ശിക്ഷ ഏറ്റുവാങ്ങിയതു മുതല്‍, ആയിരം കോടിയിലേറെ ആസ്തിയുള്ള സാമ്രാജ്യത്തെ ആരു നയിക്കുമെന്ന ചോദ്യം ബാക്കിനില്ക്കുകയാണ്. റാം റഹീമിന്റെ 'ദത്തപുത്രി' മകള്‍ ഹണി പ്രീത് ഇന്‍സാന്‍ ഉള്‍പ്പെടെയുള്ള പല പേരുകളും

ഗുര്‍മീത് റാം റഹിം ചാവേറുകളെ ഒരുക്കിയിരുന്നു, കോടതി വിധി എതിരായപ്പോള്‍ സ്വന്തം കമാന്‍ഡോകളെയും സായുധ അക്രമികളെയും നിരത്തി രക്ഷപ്പെടാനും ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...

തനിക്കെതിരേ നിയമപരമായ എന്തു നീക്കമുണ്ടായാലും ചാവേറുകളെ ഉപയോഗിച്ചു ഭരണകൂടത്തെ ഭയപ്പെടുത്തുക എന്ന തന്ത്രമായിരുന്നു ഗുര്‍മീത് പദ്ധതിയിട്ടുരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത് അഭിനന്ദ് ന്യൂഡല്‍ഹി : 'ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം, തനിക്കെതിരായ പൊലീസിന്റെയും കോടതിയുടെയും നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്വന്തം ചാവേര്‍ സംഘത്തെ തയ്യാറാക്കാന്‍

ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല

അഭിനന്ദ് റോത്തക്: ദേര സച്ചാ സൗദ മേധാവിയും സ്വയംപ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹിം സിംഗ് ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തി പത്തു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടതോടെ, അദ്ദേഹത്തിന്റെ മകള്‍ ഹണി പ്രീത് ഇന്‍സാന്‍ അനന്തരഗാമിയാവുമെന്നു സൂചന. ഗുര്‍മീതിന് അവിഹിത ബന്ധത്തില്‍ ജനിച്ച മകളാണ് ഹണി

എടുത്ത തീരുമാനത്തില്‍ നിന്ന് അണുവിട പിന്മാറില്ല ഈ ന്യായാധിപന്‍, അതുകൊണ്ടു തന്നെയാണ് ആള്‍ ദൈവം അകത്തായതും, രാജ്യം ഉറ്റുനോക്കുന്ന വിധി പ്രസ്താവിക്കുന്ന ജഡ്ജിയെ അറിയാം

അഭിനന്ദ് ചണ്ഡീഗഢ്: മാനഭംഗ ഗുരു ഗുര്‍മീത് റാം റഹിമിനുള്ള ശിക്ഷയെന്തെന്നറിയാന്‍ രാജ്യം ഉറ്റുനോക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രമാവുന്നത് ഒരു വിട്ടുവീഴ്ചയ്ക്കും നിന്നുകൊടുക്കാത്ത ന്യായാധിപനായ സിബിഐ ജഡ്ജി ജഗ്ദീപ് സിംഗാണ്. ഗുര്‍മീതിനെ പാര്‍പ്പിച്ചിട്ടുള്ള റോത്തക് ജില്ലാ ജയിലില്‍ ഒരുക്കുന്ന കോടതി മുറിയിലാണ് ശിക്ഷ പ്രഖ്യാപിക്കുന്നതെന്നിരിക്കെ, ജഡ്ജിക്കു നാളെ വിധിപറയാന്‍ എത്താന്‍vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കണ്ണന്താനം ഫാസിസ്റ്റ് ചട്ടുകമായി അധപ്പതിച്ചെന്നു വിഎസ്, പിണറായിക്കും കൊട്ട്, വയസ്സന് എന്തും പറയാമെന്ന് കേന്ദ്രമന്ത്രി