കോട്ടയം: കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയില്‍ തനിക്കും ബെര്ത്തുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തി തന്നെ അധിക്ഷേപിക്കാന്‍ ഗൂഢശ്രമം നടക്കുന്...
കോട്ടയം: കേന്ദ്ര മന്ത്രിസഭാ അഴിച്ചുപണിയില്‍ തനിക്കും ബെര്ത്തുണ്ടെന്ന തരത്തില്‍ പ്രചരണം നടത്തി തന്നെ അധിക്ഷേപിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ജോസ് കെ മാണി എംപി.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് എന്‍ഡിഎയില്‍ ചേരുന്ന പ്രശ്നമേയില്ല. അതുകൊണ്ടു തന്നെ താന്‍ കേന്ദ്രമന്ത്രിയാകാനും പോകുന്നില്ല. ഗൂഢലക്ഷ്യത്തോടെ ആരൊക്കെയോ ഇത്തരം പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണെന്നും ജോസ് പറഞ്ഞു.
കേന്ദ്രമന്ത്രിസഭാ പ്രവേശനം തന്റെയോ പാര്‍ട്ടിയുടെയോ രാഷ്ട്രീയ അജണ്ടയില്‍ ഇല്ല.
എന്നെ സംബന്ധിച്ച ഒരു വാര്‍ത്ത ഒരു ഓണ്‍ലൈന്‍ മാധ്യമം തുടര്‍ച്ചയായി പ്രചരിപ്പിക്കുന്നു. ഇതിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു.
നരേന്ദ്രമോദി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള ആദ്യ മന്ത്രിയായി കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസ് കെ.മാണി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍വന്ന വാര്‍ത്ത. വേളാങ്കണ്ണിയില്‍ പ്രാര്‍ഥിച്ച് ജോസ് കെ. മാണി സത്യപ്രതിജ്ഞക്കു ഡല്‍ഹിയിലേക്കു തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Jose K Mani, MP from Kottayam, says there is no question that the Kerala Congress Mani group would join the NDA.He is not going to be Union Minister. The entry of the Union Cabinet is not in his political agenda.
A news about me spreads an online media continuously.
Keywords: Jose K Mani, Facebook, Kerala Congress, vice-chairman, Narendra Modi government, Velankanni , Delhi, ceremony
COMMENTS