BREAKING NEWS
Search

ബികാനേറില്‍ മലയാളി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു

തിരുവനന്തപുരം: രാജസ്ഥാനിലെ ബികാനേറില്‍ മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

സംഭവത്തില്‍ ഫലപ്രദമായി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. യുവതിക്ക് സര്‍ക്കാര്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കണമെന്നും പിണറായി കത്തില്‍ ആവശ്യപ്പെട്ടു.

സെപ്റ്റംബര്‍ 25 നാണ് രാജസ്ഥാനിലെ ബികാനേറില്‍ ഓടുന്ന കാറില്‍ മലയാളി യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ജയ്പൂര്‍ റോഡില്‍ ഖാടു ക്ഷേത്രത്തിനു സമീപം നില്‍ക്കുകയായിരുന്ന യുവതിയെ കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയാണ് കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

Tags: PinarayiVijayan, Kerala, ChiefMinister, GangRape, Rape, Rajastan


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബികാനേറില്‍ മലയാളി യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവം, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു