ന്യൂഡല്‍ഹി: മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ പുതുതായി ഒന്‍പതു പേരെ കൂടി ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ...
ന്യൂഡല്‍ഹി: മലയാളിയായ അല്‍ഫോണ്‍സ് കണ്ണന്താനം ഉള്‍പ്പെടെ പുതുതായി ഒന്‍പതു പേരെ കൂടി ഉള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു.
നിര്‍മലാ സീതാരാമന്, പീയുഷ് ഗോയല്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്ക് കാബിനറ്റ് പദവി നല്‍കുകയും ചെയ്തു.
സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് പുനഃസംഘടന. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനു സഹമന്ത്രി പദമാണ് നല്‍കിയിരിക്കുന്നത്.
അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്ഡെ (കര്‍ണാടക), രാജ് കുമാര്‍ സിംഗ് (ബിഹാര്‍), ഹര്‍ദീപ് സിംഗ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്), സത്യപാല്‍ സിംഗ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയത മറ്റുള്ളവര്‍.
കേരളത്തില്‍ നിന്നു കുമ്മനം രാജശേഖനോ സുരേഷ് ഗോപിയോ മന്ത്രിസഭയിലെത്തിയേക്കുമെന്നായിരുന്നു ആദ്യം പ്രചാരണമുണ്ടായിരുന്നത്. ഈ പ്രചാരണങ്ങളെല്ലാം അസ്ഥാനത്താക്കിയാണ് കണ്ണന്താനത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
COMMENTS