Search

ഫൈനല്‍ റൗണ്ടില്‍ സുരേഷ് ഗോപിയും കുമ്മനവും ഔട്ട്, മണ്ണും ചാരി നിന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിനു നറുക്കു വീണേക്കും
അഭിനന്ദ്

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിപദത്തിനായി ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ സുരേഷ് ഗോപി തുടങ്ങിയവര്‍ മനപ്പായസമുണ്ണുന്നതിനിടെ, ബിജെപി നിര്‍വാഹക സമിതി അംഗം കൂടിയായ മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹം.

മിടുക്കനായ ബ്യൂറോക്രാറ്റ് എന്നതും മികച്ച സംഘാടകന്‍ എന്നതും അല്‍ഫോന്‍സിനെ പരിഗണിക്കാന്‍ കാരണമായതായി പറയപ്പെടുന്നു. ബിജെപി കേരള ഘടകത്തിന്റെ അഭിപ്രായമൊന്നുമാരായാതെ തന്നെയാണ് പ്രധാനമന്ത്രിയും ദേശീയ അദ്ധ്യക്ഷനും ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.

കേരളത്തില്‍ പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കുന്നതിനും മതേതര മുഖം നല്കുന്നതിനും ലക്ഷ്യമിട്ടാണ് അല്‍ഫോന്‍സിനെ പരിഗണിക്കുന്നത്. അദ്ദേഹത്തോട് ഡല്‍ഹിയില്‍ എത്താന്‍ പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

സ്ഥാനലബബ്ധിയെക്കുറിച്ച് അല്‍ഫോന്‍സ് കണ്ണന്താനം പ്രതികരിച്ചിട്ടില്ല. ദേശീയ മാധ്യമങ്ങളെല്ലാം കണ്ണന്താനത്തിന്റെ പേര് പട്ടികയിലുള്ളതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ ആദ്യ റൗണ്ടില്‍ ചര്‍ച്ചയില്‍ വന്നിരുന്നു. സുരേഷ് ഗോപിയെ തിരുവനന്തപുരം ലോക് സഭാ സീറ്റില്‍ നിറുത്തി മത്സരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനു താത്പര്യമുണ്ട്. അദ്ദേഹത്തെ ഒരു സഹമന്ത്രിക്കസേരയില്‍ ഇരുത്തിയാല്‍ ആ പരിവേഷം മത്സര രംഗത്ത് കൂടുതല്‍ ഗുണം ചെയ്യുമെന്ന് സുരേഷ് ഗോപിയുടെ അടുപ്പക്കാര്‍ വാദിച്ചിരുന്നു. ഇതു പക്ഷേ, പ്രധാനമന്ത്രിയും അമിത് ഷായും കാര്യമായെടുത്തില്ല. ഇതിനു മുന്‍പ് ഭരണപരമായ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലെന്നതും സുരേഷ് ഗോപിയെ തഴയാന്‍ കാരണമായി.

ബിജെപി സംസ്ഥാന ഘടകത്തെ പിടിച്ചുലച്ച അഴിമതി ആരോപണങ്ങളുടെ പേരില്‍ കുമ്മനത്തോട് പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്. 

എന്നാല്‍, ആര്‍എസ് എസിന്റെ ശക്തമായ പിന്തുണ കുമ്മനത്തിനുണ്ടായിരുന്നു. കുമ്മനത്തെ മന്ത്രിസഭയില്‍ എടുത്താല്‍ ആറുമാസത്തിനകം അദ്ദേഹത്തെ ഏതെങ്കിലും സംസ്ഥാനത്തു നിറുത്തി രാജ്യസഭയില്‍ എത്തിക്കേണ്ടിവരുമെന്നതും അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണമായി.

താന്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഇല്ലെന്നു ജോസ് കെ മാണി പറയുന്നുണ്ടെങ്കിലും സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹം ഇക്കാര്യം വിളിച്ചുപറഞ്ഞതെന്നാണ് അറിയുന്നത്.

ബിജെഡിഎസിന് ഒന്നും കിട്ടാത്തതില്‍ വെള്ളാപ്പള്ളി നടേശനും ഖിന്നനാണ്. മകന്‍ കേന്ദ്രമന്ത്രിയാകുന്നത് വെള്ളാപ്പള്ളി ഒരുപാട് സ്വപ്‌നം കണ്ടിരുന്നു. പക്ഷേ, ബിജെപിയുമൊത്തുള്ള ചങ്ങാത്തം മാനം കെടാന്‍ മാത്രമേ സഹായിച്ചുള്ളൂ എന്നു തിരിച്ചറിഞ്ഞ വെള്ളാപ്പള്ളി കുറച്ചുനാളായി ഇടതു പ്രണയത്തിലാണ്.

ഇതേസമയം, ഇത്തവണത്തെ പുനഃസംഘടനയില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ പോകുന്ന ഗുജറാത്ത്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ക്കാവും പ്രാമുഖ്യം നല്കുക. പിന്നെ, എന്‍ഡിഎയിലേക്കു വന്ന ഐക്യ ജനതാദള്‍, വരാനിരിക്കുന്ന എഡിഎംകെ എന്നീ കക്ഷികള്‍ക്കും കസേരയുണ്ടാവും._

_

KERALA

ഫൈനല്‍ റൗണ്ടില്‍ സുരേഷ് ഗോപിയും കുമ്മനവും ഓട്ട്, മണ്ണും ചാരി നിന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിനു നറുക്കു വീണേക്കും

അഭിനന്ദ്ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിപദത്തിനായി ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ സുരേഷ് ഗോപി തുടങ്ങിയവര്‍ മനപ്പായസമുണ്ണുന്നതിനിടെ, ബിജെപി നിര്‍വാഹക സമിത...

Keywords: Alphons Kannanthanam, Narendra Modi, Amit Shavyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഫൈനല്‍ റൗണ്ടില്‍ സുരേഷ് ഗോപിയും കുമ്മനവും ഔട്ട്, മണ്ണും ചാരി നിന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിനു നറുക്കു വീണേക്കും