BREAKING NEWS
Search

പല്ലിശേരിക്കും ആലപ്പി അഷറഫിനും വധഭീഷണി, ബൈജു കൊട്ടാരക്കരയുടെ നായയെ അടിച്ചുകൊന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായി രംഗത്തുവന്ന മാധ്യമപ്രവര്‍ത്തകന്‍ പല്ലിശേരിക്കും സംവിധായകന്‍ ആലപ്പി അഷറഫിനും വധഭീഷണി. സംവിധായകന്‍ ബൈജു കൊട്ടാരക്കരയുടെ വീടിന്റെ മതില്‍ രണ്ടുപേര്‍ ചാടിക്കടന്ന് വളര്‍ത്തുനായയെ കമ്പി വടി കൊണ്ട് അടിച്ചുകൊന്നു.

സംവിധായകന്‍ ആലപ്പി അഷറഫാണ് ഇക്കാര്യം പ്രമുഖ മലയാളം ചാനലിനോട് വെളിപ്പെടുത്തിയത്. അതേ സമയം നടന്‍ ദിലീപിനെ അപകീര്‍ത്തിപ്പെടുത്താനായി മനപ്പൂര്‍വ്വം ചെയ്യുന്നതാണിതെന്നും പറയുന്നുണ്ട്.

ദിലീപ് നായകനായി അഭിനയിച്ച രാമലീല പുറത്തുവരാനിരിക്കെ ചിത്രത്തിനു അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മ രാമലീല പ്രദര്‍ശനത്തിനെത്തുന്ന ദിവസം കൊച്ചിയില്‍ പ്രതിഷേധ ദിനം ആചരിക്കാന്‍ ഒരുങ്ങുന്നതായി സൂചനയുണ്ട്.



Tags: AlleppyAshraf, Dileep, MalayalaCinema


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ പല്ലിശേരിക്കും ആലപ്പി അഷറഫിനും വധഭീഷണി, ബൈജു കൊട്ടാരക്കരയുടെ നായയെ അടിച്ചുകൊന്നു