ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഉപേക്ഷിക്കല്‍...
ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരുടെ വിവാഹ രജിസ്ട്രേഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
ഉപേക്ഷിക്കല്‍, മറ്റു വൈവാഹിക പ്രശ്നങ്ങള്‍ എന്നിവയില്‍ യഥാസമയം നടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെ വരുന്നത് ഒഴിവാക്കാനാണ് ഈ നടപടി.
മന്ത്രിതല സമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിന് ഇതു സംബന്ധിച്ച നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ട് കൊടുത്തത്.
എന്‍ആര്‍ഐ ഭര്ത്താക്കന്മാര് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതു സംബന്ധിച്ച പരാതികള്‍ വ്യാപകമായി വരുന്നുണ്ട്. പലപ്പോഴും ഇവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കഴിയാതെയും വരുന്നു.
ഇതു തടയാനും ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താനുമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. ആധാര്‍ വരുന്നതോടെ വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും അനായാസം ലഭിക്കും. രഹസ്യമായി നാട്ടില്‍ വന്നുപോയാല്‍ പോലും പിടി വീഴുകയും ചെയ്യും.
സമിതി ഓഗസ്റ്റ് 30നാണ് വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. വിദേശ ഇന്ത്യക്കാരെ ആധാര്‍ പരിധിയിലാക്കുന്നതിനുള്ള ചുമതല യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്കാണ് നല്‍കുക.
Keywords: Marriage, Adhar, NRI, India
COMMENTS