BREAKING NEWS
Search

ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു

മുംബയ്: ബോളിവുഡ് നടനും സംവിധായകനും എഴുത്തുകാരനുമായ ടോം ആള്‍ട്ടര്‍ (67) അന്തരിച്ചു. അര്‍ബുദരോഗബാധിതനായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രി സ്വവസതിയിലാണ് അന്തരിച്ചത്.

മുസൂറില്‍, അമേരിക്കല്‍ വംശജരുടെ കുടുംബത്തില്‍ 1950 ലായിരുന്നു ആള്‍ട്ടറിന്റെ ജനനം. അമേരിക്കയില്‍ ഉപരിപഠനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില് നിന്ന് അഭിനയത്തില്‍ ബിരുദം സ്വര്‍ണ്ണ മെഡലോടെ ജയിച്ചു.

80 കളിയും 90 കളിലും കളിയെഴുത്തുകാരനായാണ് അദ്ദേഹം തിളങ്ങിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭിമുഖം ടെലിവിഷനു വേണ്ടി ആദ്യമായി തയ്യാറാക്കിയത് അദ്ദേഹമായിരുന്നു.

1976 ല്‍ പുറത്തിറങ്ങിയ, രാമാനന്ദ് സാഗറിന്റെ ചരസ് ആയിരുന്നു ആദ്യ ചിത്രം. മുന്നൂറിലധികം ചിത്രങ്ങളില്‍ ആള്‍ട്ടര്‍ വേഷമിട്ടു. ജുനൂന്‍ സീരിയലിലെ അധോലോക നേതാവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

മലയാള ചിത്രങ്ങളിലും ആള്‍ട്ടര്‍ സാന്നിധ്യം അറിയിച്ചു. പ്രയദര്‍ശന്റെ കാലാപാനിയില്‍ വേഷമിട്ട അദ്ദേഹം അടുത്തകാലത്ത് അനുരാഗ കരിക്കിന്‍ വെള്ളത്തിലും അഭിനയിച്ചു.

2008 ല്‍ പത്മശ്രീ നല്‍കി രാജ്യം ആള്‍ട്ടറെ ആദരിച്ചു.


Tags: TomAlter, Actor, Obituary, India, Bollywood, Director



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബോളിവുഡ് നടനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു