BREAKING NEWS
Search

ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നു പറഞ്ഞ ശ്രീനിവാസന്റെ വീടിനു നേരേ കരി ഓയിലൊഴിച്ചു, ഒഴിച്ചത് പെയിന്റുപണിക്കാരനെന്നു ശ്രീനി, കേസ് കൊടുക്കില്ല



കൊച്ചി: മാനഭംഗത്തിനു ക്വട്ടേഷന്‍ കൊടുത്തെന്ന കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ പിന്തുണച്ചു രംഗത്തുവന്ന നടന്‍ ശ്രീനിവാസന്റെ വീടിനു നേരേ കരി ഓയില്‍ ഒഴിച്ചു. എന്നാല്‍, പെയിന്റ് പണിക്കാരാവാം കരി ഓയില്‍ ഒഴിച്ചതെന്നും ആരെയും സംശയിക്കുന്നില്ലെന്നും പൊലീസില്‍ പരാതി കൊടുക്കുന്നില്ലെന്നും ശ്രീനിവാസന്‍ പ്രതികരിച്ചു.

ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറന്പിലെ വീട്ടിലാണ് കരി ഓയിലൊഴിച്ചത്. വീട്ടില്‍ ആള്‍ താമസമില്ലാത്ത വീടായതിനാല്‍ സംഭവം ഞായറാഴ്ച രാവിലെയാണ് പുറത്തറിഞ്ഞത്.

പ്രഥമദൃഷ്ട്യ കുറ്റക്കാരനെന്നു കോടതി പറഞ്ഞ ദിലീപ് തെറ്റുചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും ദിലീപ് ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെന്നും ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും എന്നുമായിരുന്നു ശ്രീനിവാസന്റെ പരാമര്‍ശം.

ശ്രീനിവാസന്റെ മകന്‍ വിനീതിന് സംവിധായകനായി രംഗത്തുവരാന്‍ സഹായം നല്കിയത് ദീലീപായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രം നിര്‍മിച്ചത് ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്നായിരുന്നു. ഈ ചിത്രത്തിലൂടെ ആദ്യമായി സിനിമയിലെത്തിയ അജു വര്‍ഗീസ് നേരത്തേ ദിലീപിനെ പിന്തുണയ്ക്കാന്‍ പോയി പുലിവാലു പിടിച്ചിരുന്നു.

  Actor Srinivasan's house at Kuthuparamba, Kannur, poured with black oil after supporting Dileep. Sreenivasan, however, reiterated that he did not give any complaint to the police.

Keywords:   Sreenivasan, Kunnur, incident, Sunday morning , house, Dileep, innocenc, Vineeth Sreenivasan, Malarvadi Arts Club, Aju Varghes, cinema


KERALA

ഗണേശ് കുമാര്‍ എംഎല്‍എ ദിലീപിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച വിഷയത്തില്‍ ഇടപെടണമെന്നു കാട്ടി അന്വേഷക സംഘം കോടതിയെ സമീപിച്ചു

ആലുവ: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി. ഗണേശ് കുമാര്‍ എംഎല്‍എ നടത്...



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നു പറഞ്ഞ ശ്രീനിവാസന്റെ വീടിനു നേരേ കരി ഓയിലൊഴിച്ചു, ഒഴിച്ചത് പെയിന്റുപണിക്കാരനെന്നു ശ്രീനി, കേസ് കൊടുക്കില്ല