ജയ്പുർ: അച്ഛനമ്മമാർ വഴക്കിട്ട് പിണങ്ങിപ്പോയതിനിടെ ഉപേക്ഷിച്ചു പോയ ഒന്നര വയസ്സുള്ള കുഞ്ഞ് ജലപാനമില്ലാതെ തൊണ്ട വരണ്ടു മരിച്ചു. ജയ്പൂരിനട...
ജയ്പുർ: അച്ഛനമ്മമാർ വഴക്കിട്ട് പിണങ്ങിപ്പോയതിനിടെ ഉപേക്ഷിച്ചു പോയ ഒന്നര വയസ്സുള്ള കുഞ്ഞ് ജലപാനമില്ലാതെ തൊണ്ട വരണ്ടു മരിച്ചു.
ജയ്പൂരിനടുത്ത് ബൻസ് വാരയിലാണ് സംഭവം. വ്യാഴാഴ്ചയാണ് മാതാപിതാക്കൾ വഴക്കടിച്ചു പോയത്.ആദ്യം അമ്മ സ്വന്തം വീട്ടിലേക്ക് പോയി. പിന്നാലെ അച്ഛനും വീടുപൂട്ടിപ്പോയി.
ഇന്ന് വീട്ടിൽ നിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുമ്പോൾ കുഞ്ഞിന്റെ മൃതദേഹം ഉറുമ്പരിച്ച നിലയിലായിരുന്നു.
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം അച്ഛനമ്മമാർക്കു വിട്ടുകൊടുത്തു. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
COMMENTS