BREAKING NEWS
Search

ദിലീപ് പൾസർ സുനിക്ക് കൊടുത്തത് മൂന്നു കോടിയുടെ ക്വട്ടേഷൻ, റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കും


കൊച്ചി: നടിക്കെതിരേ മൂന്നു കോടി രൂപയുടെ ക്വട്ടേഷനാണ് നടൻ ദിലീപ് പൾസർ സുനിക്ക് കൊടുത്തിരുന്നതെന്നും പൂർണമായി വിജയിച്ചില്ലെങ്കിൽ അത് ഒന്നരകോടിയിൽ ഒതുക്കാനായിരുന്നു പദ്ധതിയെന്നും ജാമ്യ ഹർജിയുടെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

ക്വട്ടേഷൻ വിജയിച്ചാൽ ദിലീപിന് 65 കോടി രൂപയുടെ ലാഭുണ്ടായിരുന്നു. അതാണ് ഇത്രയും വലിയ ക്വട്ടേഷൻ കൊടുക്കാൻ കാരണം. ശക്തമായ തെളിവുകൾ ഉള്ളതിനാൽ ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇതേസമയം, കേസിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന്‌ ഗായിക റിമി ടോമിയെ വിളിച്ചു വരുത്താൻ അന്വേഷക സംഘം കോടതിയുടെ അനുമതി തേടി.

  നടി ആക്രമിക്കപ്പെട്ട കേസില്‍ നല്കിയ മൊഴിയില്‍ പൊരുത്തക്കേട് കണ്ടതിനെ തുടര്‍ന്ന്  റിമി ടോമിയെ അന്വേഷക സംഘം വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.

റിമിയെ ഫോണില്‍ വിളിച്ചാണ് അന്വേഷക സംഘം വിവരങ്ങള്‍ ആരാഞ്ഞത്. ദിലീപുമൊത്ത് വിദേശത്ത് ഷോയ്ക്കു പോയതിനെക്കുറിച്ചായിരുന്നു പ്രധാനമായും ചോദ്യമെന്നായിരുന്നു റിമി പ്രതികരിച്ചത്.

തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും വിവരങ്ങള്‍ ആരായുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു റിമി പറഞ്ഞത്.

എന്നാല്‍, വൈകി പുറത്തുവരുന്നത് മറ്റൊരു റിപ്പോര്‍ട്ടാണ്. റിമി നല്കിയ വിവരങ്ങളില്‍ പൊരുത്തക്കേട് ഉണ്ടെന്നും ഇതില്‍ വ്യക്തത വരുത്തുന്നതിന് റിമിയെ വീണ്ടും ചോദ്യം ചെയ്യുമെന്നുമാണ് റിപ്പോർട്ട് വന്നത്.

ആക്രമിക്കപ്പെട്ട നടിയും റിമിയും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ അകലുകയും ചെയ്തു.

ഇതേസമയം തന്നെ റിമിക്ക് കാവ്യയുമായും ദിലീപുമായും ഇപ്പോഴും നല്ല ബന്ധവുമുണ്ട്. ഇതിന്റെ പിന്നിലെ വിശേഷങ്ങളും അന്വേഷക സംഘം ചോദിച്ചതായാണ് അറിയുന്നത്.


Keywords:   Rimi Tomi , statement,  Dileep, CPM , Deshabhimani, Rima, Kavya 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ദിലീപ് പൾസർ സുനിക്ക് കൊടുത്തത് മൂന്നു കോടിയുടെ ക്വട്ടേഷൻ, റിമി ടോമിയുടെ രഹസ്യമൊഴിയെടുക്കും