ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 100 നാണയങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി. രാമചന്ദ്രന്, ...
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 100 നാണയങ്ങള്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
എഐഎഡിഎംകെ സ്ഥാപകന്‍ എം.ജി. രാമചന്ദ്രന്, കര്‍ണാടക സംഗീത ലോകത്തെ കുലപതിയായിരുന്ന ഡോ. എം.എസ്. സുബ്ബുലക്ഷ്മി എന്നിവരുടെ ജന്മശതാബ്ദി വര്‍ഷത്തെ അനുസ്മരിച്ചാണ് 100 രൂപയുടെ നാണയങ്ങള്‍ പുറത്തിറക്കുന്നത്.
നാണയത്തിന്റെ ഒരു വശത്ത് അശോകസ്തംഭ ചിത്രവും സത്യമേവ ജയതേ എന്ന ആലേഖനവും ഉണ്ടാവും. ദേവനാഗരി ലിപിയില്‍ ഭാരത് എന്നും ഇംഗ്ലീഷില്‍ ഇന്ത്യ എന്നും ഉണ്ടാവും. മറുവശത്താണ് സുബ്ബുലക്ഷ്മിയുടെ ചിത്രം വരിക. ഇതിനു താഴെ '1916 2016' എന്നുമുണ്ടാവും.
മറ്റൊരു ഡിസൈനിലുള്ള നാണയത്തില്‍ ഡോ. എം.ജി. രാമചന്ദ്രന്റെ ഛായാചിത്രത്തില്‍ 1917-2017 എന്ന് ആലേഖനം ചെയ്തിട്ടുണ്ടാവും.
വെള്ളിക്ക് 50 ശതമാനം, ചെമ്പ് (40 ശതമാനം), നിക്കല്‍ (5 ശതമാനം), സിങ്ക് (5 ശതമാനം) എന്നിവയുടെ മിശ്രിത ലോഹക്കൂട്ടിലാണ് നാണയം നിര്‍മിക്കുക.
ഇതു കൂടാതെ അഞ്ചിന്റെയും പത്തിന്റെയും പുതിയ പതിപ്പ് നാണയങ്ങളും പുറത്തിറക്കുന്നുണ്ട്.
Keywords: India, RBI, Coin, MS Subbulakshmi, MG Ramachandran

COMMENTS