ഹൈദാബാദ്: തങ്ങളുടെ കുട്ടികളെ പരിചരിക്കുന്നതിനായി ടെക്കികള്‍ വിലയ്ക്കു വാങ്ങിയ പത്തു വയസ്സുകാരിയെ മോചിപ്പിച്ചു. പതിനായിരം രൂപയ്ക്കാണ് കു...
ഹൈദാബാദ്: തങ്ങളുടെ കുട്ടികളെ പരിചരിക്കുന്നതിനായി ടെക്കികള്‍ വിലയ്ക്കു വാങ്ങിയ പത്തു വയസ്സുകാരിയെ മോചിപ്പിച്ചു.
പതിനായിരം രൂപയ്ക്കാണ് കുട്ടിയെ വിലയ്ക്കു വാങ്ങിയതെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കുട്ടിയെ മോചിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നാണ് കുട്ടിയെ വാങ്ങിയത്. പെണ്‍കുട്ടി ഹൈദരാബാദിലെ വീടിന്റെ ബാല്‍ക്കെണിയില്‍നിന്ന് വഴിയാത്രക്കാരനോട് സംസാരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തന്നെ വിലയ്ക്കു വാങ്ങി കൊണ്ടു നിറുത്തിയിരിക്കുകയാണെന്നും ഭക്ഷണം തരാറില്ലെന്നും തല്ലാറുണ്ടെന്നും കുട്ടി വഴിയാത്രക്കാരനോട് പറഞ്ഞിരുന്നു. ഇതാണ് വീഡിയോയില്‍ പ്രചരിച്ചത്.
ഈ വീഡിയോ പുറത്തു വന്നതോടെ ക്ഷുഭിതരായ സംഗീത- രഘുറാം ദമ്പതികള്‍ കുട്ടിയെ കെട്ടിയിട്ടു. പൊലീസ് എത്തുമ്പോള്‍ കുട്ടി ബന്ധനത്തിലായിരുന്നു.
ചികിത്സ നല്‍കാനാണ് കുട്ടിയെ കൊണ്ടുവന്നതെന്നും നാലു ദിവസത്തിനുള്ളില്‍ കുട്ടിയെ കൊണ്ടുപോകാന്‍ രക്ഷിതാവ് എത്തുമെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു.
ദമ്പതികള്‍ക്കെതിരേ പൊലീസ് കേസെടുത്തു. സോഷ്യല്‍ മീഡിയയിലും ഇവര്‍ക്കെതിരേ വന്‍ രോഷപ്രകടനമാണ് നടക്കുന്നത്.

COMMENTS