* ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിശാല്‍ സിക്ക രാജിവച്ചു * യു ബി ബി പ്രവീണ്‍ റാവുവിനെ താത്കാലി...
* ഇന്‍ഫോസിസ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ വിശാല്‍ സിക്ക രാജിവച്ചു
* യു ബി ബി പ്രവീണ്‍ റാവുവിനെ താത്കാലിക സിഇഎഒയും എംഡിയുമായി നിയമിച്ചു
* വിശാല്‍ സിക്കയെ എക്സിക്യുട്ടീവ് വൈസ് ചെയര്‍മാനായി നിയമിച്ചു
അഭിനന്ദ്
ന്യൂഡല്‍ഹി : മുന്‍ ചെയര്മാന് എന്‍. ആര്. നാരായണമൂര്‍ത്തി നിരന്തരം അധിക്ഷേപിച്ചതാണ് ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ വിശാല്‍ സിക്കയുടെ രാജിക്കു കാരണമായതെന്നറിയുന്നു.രാജിവച്ച വിശാല്‍ സിക്കയെ എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി നിയമിച്ചിട്ടുണ്ട്. സിഇഒ പദവിക്കു യോഗ്യനായ വ്യക്തിയെ നിയമിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും ഇന്‍ഫോസിസ് അറിയിച്ചു.
ഇന്‍ഫോസിസിന്റെ ഓഹരിയില്‍ എട്ടു ശതമാനം ഇടിവു വന്നിരുന്നു. ഇതും രാജിക്കു കാരണമായി.
നാരായണ മൂര്‍ത്തിയുടെ അധിക്ഷേപം പലപ്പോഴും സിക്കയെ മാനസികമായി തളര്‍ത്തിയിരുന്നുവെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു.
വിശാല്‍ സിക്ക, പ്രവീണ്‍ റാവു
വിശാല്‍ സിക്കയ്ക്ക് ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം രാജിവച്ചത് നാരായണ മൂര്‍ത്തിയുടെ അധിക്ഷേപം അതിരുകടന്നതിനാലാണെന്നാണ് സൂചന.
ചീഫ് എക്സിക്യൂട്ടീവ് പദവിയെക്കാള്‍ സിക്കയ്ക്കു ചേരുക ചീഫ് ടെക്നോളജി, മെറ്റീരിയല്‍ (സി.ടിഒ) പദവിയാണെന്ന് മൂന്നു ഡയറക്ടര്‍മാരുമായുള്ള ഇ മെയില്‍ സംവാദത്തില്‍ നാരായണ മൂര്‍ത്തി പറഞ്ഞിരുന്നു. ഇതു പുറത്തറിഞ്ഞതും രാജിക്കു കാരണമായി.
COMMENTS