അഭിനന്ദ് ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകനെ ഇറക്കി ലാവലിന്‍ എന്ന കെണിയില്‍ നിന്നു പിണറായി വിജയന് തലയൂരിയെങ്കിലും ...
അഭിനന്ദ്
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള അഭിഭാഷകനെ ഇറക്കി ലാവലിന്‍ എന്ന കെണിയില്‍ നിന്നു പിണറായി വിജയന് തലയൂരിയെങ്കിലും അദ്ദേഹത്തെ വെറുതേ വിടില്ലെന്നുറച്ചു സിബിഐ.പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നു സിബിഐ വ്യക്തമാക്കി.
ഇതോടെ, ലാവലിന്‍ കേസ് നിയമയുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍കെപി സാല്‍വേയുടെ മകനാണ് ഹരീഷ് സാല്‍വേ. അദ്ദേഹത്തിന്റെ സമര്‍ത്ഥമായ വാദങ്ങളാണ് സിബി ഐയുടെ വാദങ്ങളുടെയെല്ലാം മുനയൊടിച്ച് കേസില്‍ പിണറായിക്ക് വിജയം നേടിക്കൊടുത്തത്.
പക്ഷേ, തങ്ങള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായാണ് സിബിഐ ഈ വിധിയെ കാണുന്നത്. പ്രത്യേകിച്ച് ജസ്റ്റിസ് പി ഉബൈദ് വിധിന്യായത്തില്‍ നടത്തിയ പ്രസ്താവങ്ങള്‍ സിബിഐ യുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു.
പിണറായിയെ സിബിഐ തിരഞ്ഞുപിടിച്ചു വേട്ടയാടുകയായിരുന്നുവെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. പിണറായി തീര്‍ത്തും നിരപരാധിയാണെന്നും കോടതി പറയുന്നു. രാജ്യത്തെ ഒന്നാം കിട അന്വേഷണ ഏജന്‍സിസായ സിബിഐ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മാനം കെട്ടിരിക്കെ, അവര്‍ക്ക് മുഖം രക്ഷിക്കാനായി സുപ്രീം കോടതിയില്‍ പോകാതെ തരമില്ല.
കേസില്‍ പരോക്ഷമായി മുതിര്‍ന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്റെ പിന്തുണയുമുണ്ടാകും. അദ്ദേഹത്തിനു വേണ്ടി കേസില്‍ നന്ദകുമാര്‍ കക്ഷി ചേര്ന്നുകൂടാതെയില്ല. വിഎസിന്റെ മുന്‍ വിശ്വസ്തന് ഷാജഹാന് നേരത്തേ ഈ കേസില്‍ കക്ഷി ചേരാന്‍ നോക്കിയെങ്കിലും ഹൈക്കോടതി അനുമതി കൊടുത്തിരുന്നില്ല.
ആ കേസില്‍ വിചാരണക്കോടതി ജയലളിതയെ കുറ്റക്കാരിയെന്നു വിധിച്ചു. ഹൈക്കോടതി അവരെ വെറുതേ വിട്ടു. പക്ഷേ, സുപ്രീം കോടതിയാകട്ടെ, വിചാരണക്കോടതിയുടെ വിധി ശരിവച്ചുകൊണ്ട്, ജയയെ ജയിലിലടയ്ക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൂട്ടുപ്രതിയായ ശശികല ഇപ്പോള്‍ കര്‍ണാടകത്തിലെ ജയിലില്‍ കിടക്കുന്നതും.
ഈ കേസാണ് സിബിഐ മാതൃകയായി എടുക്കാന്‍ പോകുന്നത്. ഈ കേസിന്റെ നടത്തിപ്പുരീതികള്‍ അവലംബിച്ചായിരിക്കും പിണറായിക്കെതിരേ സുപ്രീം കോടതിയില്‍ സിബിഐ മുന്നോട്ടു പോവുക. 18 വര്‍ഷമാണ് ജയയുടെ അനധികൃത സ്വത്തു കേസ് നീണ്ടത്.
Keywords: SNC Lavalin, Pinarayi Vijayan, CPM, High Court, Harish Salve
COMMENTS