BREAKING NEWS
Search

റാം റഹീം കൈകൂപ്പി കണ്ണീര്‍ തൂവി, തെറ്റു പറ്റിപ്പോയെന്ന് ആള്‍ ദൈവം




അഭിനന്ദ്

റോത്തക്: ആശ്രമത്തിലെ അന്തേവാസികളെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം അന്തിമവാദത്തിനിടെ കോടതിയില്‍ കണ്ണീര്‍ തൂവി.

രണ്ടു കൈയും കൂപ്പി മാപ്പു തരണമെന്ന് അപേക്ഷിച്ചുകൊണ്ടാണ് ആള്‍ ദൈവം കോടതിക്കു മുന്നിലെത്തിയത്. തെറ്റു പറ്റിയെന്നു സമ്മതിക്കുകയും ചെയ്തു.

പണക്കൊഴുപ്പിന്റെയും ആള്‍ ബലത്തിന്റെയും പേരില്‍ നിയമസംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ച ആള്‍ ദൈവം അവസാനം കോടതിക്കു മുന്നില്‍ കണ്ണീരൊലിപ്പിച്ചു നില്‍ക്കുകയായിരുന്നു.

അന്തേവാസികളായ മിക്കവാറും എല്ലാ പെണ്‍കുട്ടികളെയും മാനഭംഗപ്പെടുത്തിയ റാം റഹിമിന് പരമാവധി ശിക്ഷ കൊടുക്കണമെന്ന് കോടതിയില്‍ സിബി ഐ ആവശ്യപ്പെട്ടു.

പ്രതിഭാഗത്തിനും പ്രോസിക്യൂഷനും പത്തു മിനിറ്റു വീതം കോടതി അനുവദിച്ചിട്ടുണ്ട്.

വിധി വന്നാലുടന്‍ ഇരു സംസ്ഥാനത്തും കലാപം പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഒരു കാലാപം കൂടി ഉണ്ടായാല്‍ ഹര്യാനയിലെ ബിജെപി സര്‍ക്കാരിന്റെ നില പോലും അപകടത്തിലായേക്കാം.

കലാപം ഭയന്ന് റോക്കത്തിലെ സുനാരിയ ജയിലില്‍ പ്രത്യേകം കോടതി മുറിയൊരുക്കിയാണ് വിധി പറയുന്നത്. വിധി പറയാനായി ഹെലികോപ്ടറിലാണ് സിബി ഐ പ്രത്യേക കോടതി ജഡ്ജി


ആള്‍ ദൈവം അകത്തായി, ദേരാ സച്ചയെ നയിക്കാന്‍ പെണ്‍ ദൈവം, മകളെയും അച്ഛനെയും ചേര്‍ത്തും കഥകള്‍ക്കു പഞ്ഞമില്ല






vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “റാം റഹീം കൈകൂപ്പി കണ്ണീര്‍ തൂവി, തെറ്റു പറ്റിപ്പോയെന്ന് ആള്‍ ദൈവം