BREAKING NEWS
Search

ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ഖത്തര്‍ ഇന്ത്യ അടക്കം 80 രാജ്യക്കാര്‍ക്ക് വീസ ഇല്ലാ പ്രവേശനാനുമതി നല്കുന്നു




ദോഹ : സൗദി അറേബ്യയുടെ നേതൃത്വത്തില്‍ തങ്ങളെ ഉപരോധത്തില്‍ കുടുക്കാന്‍ നോക്കുന്ന സഖ്യരാജ്യങ്ങളുടെ തന്ത്രങ്ങളെ അതിജീവിക്കാനായി ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വീസ ഇല്ലാതെ തങ്ങളുടെ രാജ്യത്തു പ്രവേശിക്കാന്‍ ഖത്തര്‍ അനുമതി നല്കി.

ടൂറിസം വളര്‍ത്തുക എന്ന ലക്ഷ്യത്തില്‍ കൂടിയാണ് ഈ നീക്കം. ആറു മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രാ ടിക്കറ്റും മാത്രം മതി ഇനി ഖത്തിറില്‍ വന്നുപോകാന്‍.

ഖത്തറിലെ പ്രവേശന പാസ് സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഈടാക്കില്ല. ഖത്തര്‍ ടൂറിസം അതോറിറ്റിയാണ് പുതിയ മാറ്റത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

എല്ലാ രാജ്യക്കാര്‍ക്കും ഒരേ കാലയളവല്ല പ്രവേശനാനുമതി. 30 ദിവസം മുതല്‍ 180 ദിവസം വരെ എന്ന കണക്കില്‍ പല രാജ്യക്കാര്‍ക്കും പല കണക്കിനാണ് താമസ അനുമതി നല്കുക.

ചിലര്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കുന്നുണ്ടെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസ്സന്‍ അല്‍ ഇബ്രാഹിം അറിയിച്ചു.



 Qatar has allowed citizens of over 80 countries, including India, to enter their country without visa for survival in the strategies of the allied countries.

The move is aimed at promoting tourism. Passport and return ticket for a six-month period will only be needed to enter in Qatar.

Qatar Tourism Authority has announced a new change.

Keywords:  Qatar, citizens,India, to   country,  visa ,  Saudi Arabia, Passport, return ticket, people,
Hassan Al-Ibrahim, chairman , Qatar Tourism Authority, multiple entry



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ ഖത്തര്‍ ഇന്ത്യ അടക്കം 80 രാജ്യക്കാര്‍ക്ക് വീസ ഇല്ലാ പ്രവേശനാനുമതി നല്കുന്നു