സ്വന്തം ലേഖകന്‍ കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരെന്നു വെളിപ്പെടുത്തുമെന്നു ഭയന്നാണ് പള്‍സര്‍ സുനിയെ ഇന്നു കോടതിയില്‍ ഹാജരാക...
സ്വന്തം ലേഖകന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം ആരെന്നു വെളിപ്പെടുത്തുമെന്നു ഭയന്നാണ് പള്‍സര്‍ സുനിയെ ഇന്നു കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നറിയുന്നു.മാഡം ആരെന്ന് ജയിലില്‍ കഴിയുന്ന വി ഐ ഓഗസ്റ്റ് 16ന് മുന്‍പ് പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ പറയുമെന്നു സുനി ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുനിയെ ഹാജരാക്കാതിരുന്നതെന്നാണ് അറിയുന്നത്.
ഇതേസമയം, സുനിയുടെ അസാന്നിദ്ധ്യത്തില്‍ തന്നെ അങ്കമാലി മജിസ്ട്രേട്ട് കോടതി അയാളുടെ റിമാന്‍ഡ് ഈ മാസം 30 വരെ ദീര്‍ഘിപ്പിക്കുകയും ചെയ്തു.
നടിയെ ആക്രമിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്നവസാനിച്ചിരുന്നു. ഇതിനെട തുടര്‍ന്നാണ് വീണ്ടും റിമാന്‍ഡ് നീട്ടിയത്.
മറ്റൊരു കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കേണ്ടതുള്ളതുകൊണ്ടാ
ണ് സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇതു കോടതി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍, രണ്ടു നടിമാര്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അഭിഭാഷകന് ബി.എ. ആളൂര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സുനി പേര് വെളിപ്പെടുത്തുമെന്നു ഭയന്നാണ് പൊലീസ് അയാളെ കോടതിയില്‍ ഹാജരാക്കാതിരുന്നതെന്നും കേസ് വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആളൂര്‍ പറഞ്ഞു.
നടിമാരുടെ പേര് താന്‍ പറയുന്നില്ലെന്നും സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും ആളൂര്‍ പറഞ്ഞു.
Keywords: Pulsar Suni, madam, CGM, Ernakulam, Lawyer BA, Alur, journalists, police
COMMENTS