കൊച്ചി : ജനനേന്ദ്രിയം ഭേഛദിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വാമിയുടെ ആരോഗ്യ...
കൊച്ചി : ജനനേന്ദ്രിയം ഭേഛദിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
സ്വാമിയുടെ ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ഗംഗേശാനന്ദ സ്വാമിക്ക് വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
ഈ കേസില്‍ അന്വേഷണം അവസാനഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു.
വിദഗ്ധ ചികിത്സ ആവശ്യമെങ്കില്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
മജിസ്ട്രേറ്റിന് മുന്നില്‍ നല്കിയ രഹസ്യമൊഴിയും പരാതിയിലെ മൊഴിയും നിലനില്‍ക്കുന്നതിനാല്‍ സ്വാമിയെ അനുകൂലിച്ച് പെണ്‍കുട്ടി പിന്നീടു സമര്‍പ്പിച്ച സത്യവാങ്മൂലം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ഇതോടെയാണ് സ്വാമിക്കു ജാമ്യം കിട്ടുന്നതിനുള്ള വഴി വീണ്ടും അടഞ്ഞത്.
Keywords: The Kerala High Court , Swami Gangesananda, , High Court
COMMENTS