തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം...
തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലില്‍ കഴിയുന്ന കോവളം എംഎല്‍എ എം. വിന്‍സന്റിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളി.
എംഎല്‍എക്ക് ജാമ്യം കൊടുത്താല്‍ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും പരാതിക്കാരിയെയും സാക്ഷികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന് വാദിച്ചു. ഇതു കോടതി അംഗീകരിക്കുകയായിരുന്നു.
പരാതിക്കാരിയുടെ ജീവനും ഭീഷണിയുണ്ട്. ഈ സാഹചര്യത്തില്‍ പോലും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
എന്നാല്‍, രാഷ്ട്രീയ പ്രേരിതമായി തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും
കേസ് ഗൂഢാലോചനയാണെന്നും വാദിച്ചാണ് വിന്‍സന്റ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
വിന്‍സെന്റിന്റെ വാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. നേരത്തേ മജിസ്ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചതിനാലാണ് വിന്‍സന്റ് ജില്ലാ കോടതിയെ സമീപിച്ചത്.
Keywords: M Vincent, Court, Molesting Case, Kovalam MLA
COMMENTS