നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, നിവിന്റെ ...
നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു, നിവിന്റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള പോസ്റ്റര്‍ വൈറലായിക്കഴിഞ്ഞു.
കൊമ്പന് മീശയും കുറ്റിത്തലമുടിയും കഠാരയും തോക്കുമായി നില്ക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. കഥാപാത്രമായി മാറാനുള്ള കഠിന ശ്രമത്തിലാണ് നിവിന്‍. ഇതിനായി നിവിന്‍ കളരിപ്പയറ്റ് ഉള്‍പ്പെടെയുള്ള ആയോധനകലകള്‍ പഠിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഭാഷയിലുമുണ്ട് പ്രത്യേകത. രാജഭരണകാലത്തെ തിരുവിതാംകൂര്‍ ഭാഷയാണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഖ്യമാലയിലെ നന്മനിറഞ്ഞ കള്ളന് കായംകുളം കൊച്ചുണ്ണിയുടെ കഥ ഇതു രണ്ടാം തവണയാണ് വെള്ളിത്തിരയിലെത്തുന്നത്.
1966 ലാണ് ആദ്യ കായംകുളം കൊച്ചുണ്ണി പുറത്തുവന്നത്. സത്യനാണ് ചിത്രത്തില്‍ കായംകുളം കൊച്ചുണ്ണിയായി എത്തിയത്.
ശ്രീലങ്കയിലെ ഒരു ഗ്രാമത്തിലാണ് ചിത്രീകരണം. കൊച്ചുണ്ണിക്കായി ശബ്ദം ഒരുക്കുന്നത് സതീഷാണ്. ബാഹുബലിക്കും തലാഷിനും വേണ്ടി ശബ്ദം ഒരുക്കിയതും സതീഷാണ്.
ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായിക അമല പോളാണ്. തിരക്കഥ ഒരുക്കുന്നത് ബോബി-സഞ്ജയ്.
Tags: Nivin Pauly, RoshanAndrews, KayamkulamKochunni, MalayalamFilm,

COMMENTS