Followers

BREAKING NEWS
Search

സൗന്ദര്യ മത്സരത്തില്‍ സ്വിം സ്യൂട്ട് അണിയാന്‍ മനസ്സില്ലെന്നു പറഞ്ഞ മുസ്ലിം യുവതി കഫ്താന്‍ ധരിച്ചെത്തി സദസ്സിനെ അമ്പരപ്പിച്ചു



ലണ്ടന്‍: സൗന്ദര്യ മത്സരത്തില്‍ സ്വിം സ്യൂട്ട് വിഭാഗത്തില്‍ അല്പവസ്ത്രമണിയാന്‍ കഴിയില്ലെന്ന് ശഠിച്ച് മുസ്ലിം മോഡല്‍ ശരീരമാസകലം മറച്ചു പ്രത്യക്ഷപ്പെട്ടു.



മിസ് യൂണിവേഴ്‌സ് ഗ്രേറ്റ് ബ്രിട്ടന്‍ മത്സരത്തിലാണ് മുന ജാമയെന്ന മോഡല്‍ മതാചാരം ഉപേക്ഷിക്കാതെ മത്സരത്തില്‍ പങ്കെടുത്തത്.

മറ്റെല്ലാ മോഡലുകളും സ്വിം സ്യൂട്ടില്‍ വന്നപ്പോള്‍ മുന ജാമ കഫ്താന്‍ ധരിച്ചു ശരീരമാസകലം മറച്ചെത്തുകയായിരുന്നു. അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രത്തില്‍ പ്രത്യക്ഷപ്പെടാന്‍ സംഘാടകര്‍ അനുമതി നല്കുകയായിരുന്നു.


ക്ലൗഡ്‌സ് റിസര്‍ച്ച് എന്ന സ്റ്റാര്‍ട്ട് അപ് സ്ഥാപനത്തിന്റെ സ്ഥാപകയാണ് 27 കാരിയായ മുന. അല്പവസ്ത്രത്തില്‍ നിന്നുകൊണ്ടുള്ള കിരീടം തനിക്കു വേണ്ടെന്നാണ് മുന പറയുന്നത്.




ബീച്ചില്‍ ഞാന്‍ ഇത്തരമൊരു വേഷത്തില്‍ പോകാറില്ല. അതുകൊണ്ടു തന്നെ കാണികളുടെ മുന്നിലും അങ്ങനെ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് ജുമ പറയുന്നത്. എന്തായാലും കിരീടം ചൂടിയ അന്നാ ബര്‍ദ്‌സിയെ അഭിനന്ദിക്കാന്‍ മുന മറന്നില്ല.




A Muslim model weared kaftan insisted of get a swim suit in the beauty contest.

In the Miss Universe Great Britain competition, the model, Muna  Juma, participated in the competition.


Keywords:   Muslim model, kaftan, beauty contest,  Muna  Juma,   competition,  organizers, Claus's Research,  start-up, crown, Anna Bardis




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സൗന്ദര്യ മത്സരത്തില്‍ സ്വിം സ്യൂട്ട് അണിയാന്‍ മനസ്സില്ലെന്നു പറഞ്ഞ മുസ്ലിം യുവതി കഫ്താന്‍ ധരിച്ചെത്തി സദസ്സിനെ അമ്പരപ്പിച്ചു