BREAKING NEWS
Search

ഏറെ പ്രതീക്ഷ ജനിപ്പിച്ച മോഹന്‍ ലാല്‍-ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിനു സമ്മിശ്ര പ്രതികരണം




വന്‍പ്രതീക്ഷ ജനിപ്പിച്ച ചിത്രമായിരുന്നു ഇത്. ഹിറ്റ് മേക്കര്‍ ലാല്‍ ജോസും ഇതിഹാസ താരം മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ ആരാധകര്‍ വന്‍ പ്രതീക്ഷയിലായിരുന്നു.

എന്നാല്‍, മോഹന്‍ലാലിനെപ്പോലെ ഒരു മഹാനടനെ കൈയില്‍ കിട്ടിയിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ ലാല്‍ ജോസിനു കഴിയാതെ പോയെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ പ്രതികരണം.

കേരളത്തിലെ ഒരു കോളേജിന്റെ വൈസ് പ്രിന്‍സിപ്പലായി ആയി നിയമിക്കപ്പെടുന്ന പ്രൊഫസര്‍ മൈക്കിള്‍ ഐഡിക്കുലയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ആരോഗ്യകരമായ ബന്ധം വികസിപ്പിച്ചുകൊണ്ട് അദ്ദേഹം സ്ഥാപനത്തിന്റെ അന്തരീക്ഷത്തെ പരിഷ്‌കരിക്കുന്നു. ഇതാണ് ഇതിവൃത്തം.

അനൂപ് മേനോന്‍, സലിംകുമാര്‍, പ്രിയങ്കാ നായര്‍, ശരത്കുമാര്‍, അരുണ്‍ കുര്യന്‍, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹന്‍ ലാലും സലിം കുമാറും അഭിനയത്തില്‍ മുന്നില്‍ നില്‍ക്കുന്നു.

കാമ്പസിനെ നന്നാക്കാനെത്തുന്ന അദ്ധ്യാപകന്റെ കേട്ടു മടുത്ത കഥ പുതുമയില്ലാതെ അവതരിപ്പിച്ചതാണ് ചിത്രത്തിനു തിരിച്ചടിയായതെന്നാണ് പൊതു അഭിപ്രായം. എന്നാല്‍, ചിത്രം വളരെ നല്ലതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഇത്തവണത്തെ ആദ്യ ഓണം റിലീസ് ചിത്രമാണ് വെളിപാടിന്റെ പുസ്തകം. പിന്നാലെ മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജിന്റെ ആദം ജോണ്‍ തുടങ്ങിയ ചിത്രങ്ങളും എത്തുന്നുണ്ട്.

ബെന്നി പി നായരമ്പലത്തിന്റെതാണ് തിരക്കഥ. സംഗീതസംവിധായകന്‍ ഷാന്‍ റഹ്മാന്റെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.



ഏറെ പ്രതീക്ഷ ജനിപ്പിച്ച മോഹന്‍ ലാല്‍-ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിനു സമ്മിശ്ര പ്രതികരണം
















കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...










Top Story




ഗുര്‍മീത് റാം റഹിം ചാവേറുകളെ ഒരുക്കിയിരുന്നു, കോടതി വിധി എതിരായപ്പോള്‍ സ്വന്തം കമാന്‍ഡോകളെയും സായുധ അക്രമികളെയും നിരത്തി രക്ഷപ്പെടാനും ശ്രമിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍...















Keywords: Mohanlal, Lal Jose, Revelation,  film,  Professor Michael Idikula,   Kerala, Anoop Menon, Salimkumar, Priyanka Nair, Sarath Kumar, Arun Kurian, Shivaji Guruvayoor are the main characters in the movie. Mohan Lal and Salim Kumar, Mammootty,Pullikaran stara, Nivin Poly, Prithviraj, Adam John,
Script, Benny P Nairambalam, Music composer, Shan Rehman, songs 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഏറെ പ്രതീക്ഷ ജനിപ്പിച്ച മോഹന്‍ ലാല്‍-ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിനു സമ്മിശ്ര പ്രതികരണം