Search

അമിത് ഷായെ ബാലറ്റ് കാട്ടിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ഇലക്ഷന്‍ കമ്മിഷന്‍ അസാധുവാക്കി, ബിജെപിക്കു ക്ഷീണം

അഭിനന്ദ്

ന്യൂഡല്‍ഹി : രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടെ, കൂറുമാറി ബിജെപിക്ക് വോട്ടു ചെയ്ത കോണ്‍ഗ്രസ് എം.എല്‍എമാരായ രാഘവ്ജി പട്ടേല്‍,  ഭോല ഗോഹില്‍ എന്നിവരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അസാധുവാക്കിയതോടെ, കോണ്‍ഗ്രസിന് ചെറിയ ആശ്വാസം.

ഇതോടെ, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് ചെറിയ ജയസാധ്യത കൈവന്നിരിക്കുകയാണ്. തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ഇരുവരും ബിജെപി സ്ഥാനാര്‍ത്ഥി അമിത് ഷായെ കാട്ടിയതാണ് ഇവരുടെ വോട്ട് അസാധുവാക്കാന്‍ കാരണം.

അമിത് ഷായെ ബാലറ്റ് കാട്ടിയത് ചട്ടവിരുദ്ധമാണെന്ന കോണ്‍ഗ്രസ് വാദം ഇലക്ഷന്‍ കമ്മിഷന്‍ അംഗീകരിക്കുകയായിരുന്നു. ഇതിനെ ബിജെപി ശക്തിയുക്തം എതിര്‍ക്കാന്‍ നോക്കിയെങ്കിലും വീഡിയോ പരിശോധിച്ച് ആരോപണം ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കമ്മിഷന്‍ വോട്ടുകള്‍ അസാധുവാക്കിയത്.

തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങളായിരുന്നു ഡല്‍ഹിയില്‍ നടന്നത്. പരാതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു. ഇതിനു പിന്നാലെ ആറു കേന്ദ്രമന്ത്രിമാര്‍ അരുണ്‍ ജെയ്റ്റ് ലിയുടെ നേതൃത്വത്തില്‍ കമ്മിഷനെ കണ്ടു. കോണ്‍ഗ്രസുകാരുടെ വോട്ട് റദ്ദാക്കരുതെന്നായിരുന്നു ബിജെപി വാദം.

അഞ്ചു മണിക്ക് തുടങ്ങേണ്ട വോട്ടെണ്ണലാണ് ഇതോടെ അനന്തമായി നീണ്ടത്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതി ചോര്‍ന്ന് സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചചെയ്യുകയും ചെയ്തു.

ബിജെപി സ്ഥാനാര്‍ത്ഥികളായ അമിത് ഷായും സ്മൃതി ഇറാനിയും വിജയമുറപ്പിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ ഫലമാണ് അനിശ്ചിതത്വത്തിലായത്. 45 വോട്ടാണ് അഹമ്മദ് പട്ടേലിന്  വേണ്ടത്.

സോണിയയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ ഒരു തരത്തിലും രാജ്യസഭ കാണരുതെന്ന വാശിയിലാണ് ബിജെപി.

ഗുജറാത്ത് നിയമസഭയിലെ 176 അംഗങ്ങള്‍ ഇന്ന് രാജ്യസഭയിലെ മൂന്ന് പേര്‍ക്ക് വോട്ട് ചെയ്തു. ഒരു സീറ്റില്‍ വിജയിക്കണമെങ്കില്‍ 45 വോട്ടാണ് വേണ്ടത്. ബി.ജെ.പി.യുടെ 121 എംഎല്‍എമാരില്‍ 45 പേര്‍ സ്മൃതി ഇറാനിക്ക് വേണ്ടിയും അടുത്ത 45 പേര്‍ അമിത് ഷായ്ക്കു വേണ്ടിയും വോട്ടു ചെയ്തു. മൂന്നാമത്തെ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് വിമതനായ ബല്‍വന്ത് സിങ് രജപുത്താണ്. അദ്ദേഹത്തന് ബിജെപി 31 വോട്ടു കൊടുത്തു. ബാക്കി വോട്ടാണ് സസ്‌പെന്‍സിലായത്. ഇതു കൂടാതെ മുന്‍ഗണനാ വോട്ടു മൂല്യവും പരിഗണിക്കപ്പെടും.

അഹ്മദ് പട്ടേലിനോ ബല്‍വന്ത് സിങ് രജപുത്തിനോ 45 വോട്ട് ലഭിച്ചാല്‍ ആ ആള്‍ ജയിക്കും. കോണ്‍ഗ്രസിലെ 51 എം.എല്‍.എ.മാരില്‍ എത്രപേരെ ബിജെപി വിലയ്‌ക്കെടുത്തു എന്നതാണ് സംശയ നിഴലില്‍ നില്‍ക്കുന്നത്.

ശരത് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അംഗം ഛോട്ടുഭായി വസുവ, ഏക ജനതാദള്‍ (യു), എം.എല്‍.എ. എന്നിവര്‍ ബിജെപിക്ക് വോട്ടു ചെയ്‌തെന്നാണ് കരുതുന്നത്.The Congress has been relieved after the Election Commission overruled the votes of Congress MLAs Raghavji Patel and Bhola Gohil, who voted for the BJP in the Rajya Sabha polls.

The Election Commission has accepted the Congress claim iicident was illegal. The BJP was strongly opposed to it, but after checking the video and making sure the allegation was correct, the Commission took this stand.

The rampant political movements took place in Delhi. Congress leaders saw the Central Election Commission in Delhi. The meeting was followed by six Cabinet ministers led by Arun Jaitley. BJP's claim that Congress votes should not be canceled.

Keywords:  Congress , Election Commission , Congress MLA, Raghavji Patel , Bhola Gohil, , BJP , Rajya Sabha poll,  Ahmed Patel, Delhi, Central Election Commission,  Arun Jaitley, Sonia Gandh, working committee, Smriti Irani, Amit Shah, Balwant Singh Rajput,vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമിത് ഷായെ ബാലറ്റ് കാട്ടിയ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് ഇലക്ഷന്‍ കമ്മിഷന്‍ അസാധുവാക്കി, ബിജെപിക്കു ക്ഷീണം