കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ സഹോദരന് നടന് മധു വാര്യരെ അന്വേഷക സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. ആലുവ പ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു വാര്യരുടെ സഹോദരന് നടന് മധു വാര്യരെ അന്വേഷക സംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു.
ആലുവ പോലീസ് ക്ലബിലാണ് മധുവിന്റ മൊഴിയെടുക്കുന്നത്. ദിലീപിന്റെ പല സിനിമകളിലും നേരത്തേ മധു അഭിനയിച്ചിരുന്നു.
കാവ്യാമാധവന്റെ സഹോദരനെയും ദിലീപിന്റെ സഹോദരീ ഭര്‍ത്താവിനെയും ഇന്നു രാവിലെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൊഴിയെടുപ്പുകളെന്നാണ് അറിയുന്നത്.
അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയെ കാക്കനാട് ജയിലിലെത്തി കോടതിയുടെ അനുമതിയോടെ ചോദ്യം ചെയ്തിരുന്നു.
നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തില്‍ എത്തിച്ചുവെന്നും അവിടെ ദിലീപിന്റെ ബന്ധുവിനാണ് മെമ്മറി കാര്‍ഡ് കൈമാറിയതെന്നും സുനി മൊഴി കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബന്ധുക്കളെ ചോദ്യം ചെയ്യുന്നത്.
COMMENTS