Search

അതിശയിപ്പിക്കാന്‍ വീണ്ടും എം ഫോണ്‍ 8 ജിബി റാം ഡെകാകോര്‍ പ്രോസസ്സര്‍, 16 + 16 എം പി ഡ്യൂവല്‍ റിയര്‍ കാമറ, 13 എം പി ഫ്രണ്ട് കാമറ ഉള്ളതും 32, 64, 128, 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള ആദ്യത്തെ സ്മാര്‍ട്‌ഫോണായ എംഫോണ്‍ 7sമായി എംഫോണ്‍ അഥവാ മാംഗോഫോണ്‍.


6 ജിബി റാം,  13 + 13 എംപി  ഡ്യൂവല്‍ റിയര്‍ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകളുള്ളതും, 4 ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍  റിയര്‍ ക്യാമറ, 13   എം പി ഫ്രണ്ട് ക്യാമറ, എന്നീ സവിശേഷതകള്‍ ഉള്ളതും 3  ജിബി റാം, 13 +5 എംപി വൈഡ് ആംഗിള്‍ ഡ്യൂവല്‍  റിയര്‍ ക്യാമറ, 8  എം പി ഫ്രണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകള്‍ ഉള്ളതുമായ 4 വ്യത്യസ്ത സീരിസിലാണ്  എംഫോണ്‍ അതിന്റെ ഏറ്റവും പുതിയ മോഡലായ എംഫോണ്‍ 7s   അവതരിപ്പിക്കുന്നത്. ഇത്രയധികം വ്യത്യസ്ത സവിശേഷതകള്‍ ഉള്ള ഒരു സ്മാര്‍ട്ട് ഫോണ്‍ മോഡല്‍ ലോകവിപണിയില്‍ തന്നെ ആദ്യമാണ്.  ഫുള്ളി ലോഡഡ് എയര്‍ ക്രാഫ്റ്റ് മെറ്റല്‍ ബോഡി കൊണ്ട് നിര്‍മിച്ച ലോകത്തിലെ ആദ്യ സ്മാര്‍ട്ഫഫോണായ എംഫോണ്‍ 7s രൂപ കല്പനയില്‍ ഐഫോണ്‍ 7പ്ലസ്‌നെ വെല്ലുന്നു. 3000 mAh ലിഥിയം പോളിമേര്‍ ബാറ്ററിയാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്.  മിനിറ്റുകള്‍ക്കകം ചാര്‍ജാവുന്ന സി ടൈപ്പ് ഫാസ്റ്റ് എക്‌സ്പ്രസ്സ് ചാര്‍ജിങ്  സൗകര്യമുള്ള എംഫോണ്‍ 7sനു 5.5 ഇഞ്ച് ഡിസ്‌പ്ലേ ഉള്ളപ്പോഴും  ഭാരം വെറും 154 ഗ്രാം മാത്രമാണ്. സ്‌ക്രീന്‍ ഷോട്ട് സെലക്ഷന് സൗകര്യമുള്ള ഫ്രണ്ട് ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ആണ് മറ്റൊരു പ്രത്യേകത.

വ്യത്യസ്ത തലത്തിലുള്ള സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഹരമായി മാറുന്ന രീതിയിലാണ് എംഫോണ്‍ 7s അവതരിപ്പിക്കപ്പെടുന്നത്. ഹൈബ്രിഡ് വോള്‍ട്ടി സിം സ്ലോട്ടോടുകൂടി  മാറ്റ് ആന്‍ഡ് ഗ്ലോസി  ഫിനിഷി ങ്ങിലുള്ള  സ്മാര്‍ട്ട് റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, സില്‍വര്‍, റോസ് ഗോള്‍ഡ് തുടങ്ങിയ 5 വ്യത്യസ്ത നിറങ്ങളിലാണ് എംഫോണ്‍ 7s ഇറങ്ങുന്നത്.

പേരിലുള്ള 7S (ഏഴു എസുകള്‍) സൂചിപ്പിക്കുന്നത് ഫോണിന്റെ പ്രത്യേകത തന്നെയാണ്.

ത്രസിപ്പിക്കുന്ന ,  ഉറപ്പുള്ള, മനോഹരമായ, വേഗതയുള്ള ഏറ്റവും കനം കുറഞ്ഞ, സമര്‍ത്ഥമായ, ,സുരക്ഷയോടുകൂടിയ സ്മാര്‍ട്‌ഫോണ്‍ എന്ന് എംഫോണ്‍ 7sനെ ചുരുക്കത്തില്‍ വിശേഷിപ്പിക്കാമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

എംഫോണ്‍ സ്വയം വികസിപ്പിച്ചെടുത്ത, മള്‍ട്ടി യൂസര്‍ മോഡിലുളള  MUOS എന്ന പുതിയ  ഓപ്പറേറ്റിംഗ് സിസ്റ്റം എംഫോണ്‍ 7sന്റെ പ്രൗഢി കൂട്ടുന്നു.

എംഫോണ്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത MUOSനു വേള്‍ഡ് മൊബൈല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചതോടുകൂടി ലോകത്തിലെ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള അഞ്ചാമത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനിയായി മാറിയിരിക്കുകയാണ് ദക്ഷിണേന്ത്യയിലെ ഏക സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ മലയാളത്തിന്റെ സ്വന്തം എംഫോണ്‍. ഇനിമുതല്‍ ആന്‍ഡ്രോയിഡ്, IOS എന്നിവയെപ്പോലെ എംഫോണിനും സ്വന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതാണ് പുതിയ സവിശേഷത.  MUOS ALPHONSO version 2 MUOS BEVERELY version 3 MUOS CARRY version 4 MUOS DUNCAN version 5 MUOS  EDWARD എന്നീ പതിപ്പുകളാണ് 201718 മൂന്നാം പാദത്തില്‍ എംഫോണ്‍ അവതരിപ്പിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ ഓരോന്നിലും ഏഴു വീതം എന്ന കണക്കില്‍ 2020 എത്തുമ്പോള്‍ മൊത്തം 26 പതിപ്പുകള്‍ കമ്പനി അവതരിപ്പിക്കും.  8GB വരെ വേഗത നല്‍കുന്നതും 512 ജിബി വരെയുള്ള സ്റ്റോറേജ് സപ്പോര്‍ട്ടു നല്‍കുന്നതും 26 എംപിക്യാമറ  വരെ ഉപയോഗിക്കാവുന്നതുമാണ് ഈ വര്‍ഷത്തെ പതിപ്പുകള്‍. കൂടാതെ മുന്നിലും പിന്നിലും ഇരട്ടക്യാമറകളും ഈ പതിപ്പുകളില്‍ ലഭ്യമാണ്. കൂടാതെ ആന്‍ഡ്രൊയിഡുമായി പ്രവര്‍ത്തിക്കുന്ന യൂസര്‍ ഇന്റര്‍ഫേസും എംഫോണ്‍ ഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.

സാംസംഗ് ടച്ച്വിസ്, എച് ടി സി സെന്‍സ്, സോണി എക്‌സ്പീരിയ, എന്നീ യൂസര്‍ ഇന്റര്‍ഫേസുകളെപ്പോലെ എംഫോണും MU OS യൂസര്‍ ഇന്റര്‍ഫേസ് വഴി നിയന്ത്രിക്കാം. ഇന്ത്യയില്‍ നിലവില്‍ കണ്ടുവരുന്ന ചൈനീസ് ബ്രാന്‍ഡുകളുടെ ലോഞ്ചര്‍ അപ്ലിക്കേഷനില്‍ നിന്നും വളരെ വ്യത്യസ്തമാണ് MU OS യൂസര്‍ ഇന്റര്‍ഫേസുകളുടെ പ്രവര്‍ത്തനം. നിലവില്‍ ലഭ്യമായ  ലോഞ്ചര്‍ അപ്ലിക്കേഷനുകള്‍  മറ്റു ആപ്പ്‌ളിക്കേഷനുകളിലോ  റൂട്ടിലോ ഒരു വ്യത്യാസവും വരുത്തുന്നില്ല. എന്നാല്‍ MU O S യൂസര്‍ ഇന്റര്‍ഫേസ് ഒരു ഫോണിന്റെ മുഴുവന്‍ ഭാഗങ്ങളും മാറ്റി മറിക്കും. തികച്ചും വ്യത്യസ്തവും അതുപോലെ തന്നെ മികച്ചതുമായ ഇന്റര്‍ഫേസ് ആണ് എംഫോണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

MU OS വളരെ കസ്റ്റമൈസിങ് ഓപ്ഷനുകള്‍ ഉള്ള ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ്.നിലവില്‍ ലഭ്യമാകുന്ന മറ്റു യൂസര്‍ ഇന്റര്‍ഫേസ് ഒന്നുകില്‍ ക്ലാസിക് ഹോം അല്ലെങ്കില്‍ മോഡല്‍  ഹോം എന്നീ വിധത്തിലാണ് ഹോം സ്‌ക്രീന്‍ ക്രമീകരിച്ചിരിക്കുന്നത്. പക്ഷെ എംഫോണിലുള്ള യൂസര്‍ ഇന്റര്‍ഫേസ്  ഉപഭോകതാവിനു ഇഷ്ടമുള്ള രീതിയില്‍ ഹോം സ്‌ക്രീന്‍ സെറ്റ് ചെയ്യുവാന്‍ സാധിക്കുന്ന  ഷേക്ക് ടു ചേഞ്ച് .  എന്ന ഓപ്ഷനോടുകൂടി ഉള്ളതാണ്.


അപ്‌ളികേഷനുകള്‍  വേണ്ടി മൂന്നു ഓപ്ഷനുകള്‍ ആണ് എംഫോണ്‍ നിലവില്‍ കൊണ്ടുവരുന്നത്. ആദ്യത്തെ ഫീച്ചര്‍, ഐഫോണിലെ പോലെ താഴെ നിന്നും മുകളിലേക്ക് വലിച്ചാല്‍ ഉണ്ടാകുന്ന അപ്ലിക്കേഷന്‍ ഡോക്ക്. സാധാരണയായി എല്ലാ സ്‌ക്രീനും കാണിക്കുക അപ്പ്‌ലിക്കേഷനുകള്‍ക്കൊപ്പം അതിനു താഴെയായി നിങ്ങള്‍ക്ക് വേണ്ടുന്ന മറ്റു അപ്പ്‌ലികേഷനുകള്‍ ക്രമീകരിക്കാന്‍ കഴിയും.

രണ്ടാമത്തെ ഫീച്ചര്‍, ഫോണിന്റെ വലത്തേ സൈഡില്‍നിന്നും ഇടത്തോട്ടു സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട 6 പേരുടെ ക്വിക്ക് കാള്‍ സെറ്റ് അപ്പ് ചെയ്യാന്‍ സാധിക്കും.  റീസെന്റ് അപ്ലിക്കേഷന്‍ ഡ്രൈവില്‍  താഴെ നിന്നും ഇടത്തെ വശത്തേക്ക് സ്ലൈഡ് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ ആപ്പുകളും , കാണുവാന്‍ സാധിക്കും. കൂടാതെ ക്വിക്ക് ടച്ച് എന്നീ ഫീച്ചര്‍ കൂടി ഉള്ളതിനാല്‍ നിരന്തരം  ആവശ്യമുള്ള 5 6 അപ്പ്‌ലിക്കേഷനുകള്‍ ഒരു ബട്ടനില്‍  ലഭിക്കുന്നതാണ്.

5.5 ഡിസ്‌പ്ലേയില്‍ വരുന്ന മോഡലുകളില്‍ സ്‌ക്രീനില്‍ ഇടതു സിഡിയില്‍ നിന്നും Z എന്ന് സ്ലൈഡ് ചെയ്താല്‍ ഫോണിന്റെ ഡിസ്‌പ്ലേ ചേര്‍ത്താവുന്ന മാജിക് ഡ്രോപ്പ് എന്ന ഫീച്ചറും MU OS  ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതുപോലെ തന്നെ മറ്റു ഫോണുകളില്‍ ലഭ്യമല്ലാത്ത ലോങ്ങ്  സ്‌ക്രീന്‍ ഷോട്ട് ഫീച്ചര്‍ MU OSല്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ വഴി ഒരു വെബ് സൈറ്റിന്റെ ഫുള്‍ പേജ് വരെ സ്‌ക്രീന്‍ ഷോട്ടായി ലഭിക്കും.

നിലവില്‍ സ്റ്റോക്ക് ആന്‍ഡ്രോയിഡില്‍ നിന്ന് വ്യത്യസ്തമായ അപ്പ്‌ലികേഷന്‍ സ്‌റ്റൈല്‍ ആണ് MU OS ലഭ്യമാക്കുക. ഫോണ്‍ അപ്ലിക്കേഷന്‍, റേഡിയോ റെക്കോര്‍ഡിങ്, ഫ്‌ലാഷ് ലീഗ് SOS, കാല്‍ക്കുലേറ്റര്‍ വിത്ത് കണ്‍വെര്‍ട്ടര്‍, കലണ്ടര്‍, വെതര്‍, മാപ്  തുടങ്ങിയവ മറ്റു ഫോണുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

മനം കവരുന്ന നിരവധി മോഡലുകളാണ് എംഫോണിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. നിലവില്‍ വിപണിയിലുള്ള മൂന്നു മോഡലുകളില്‍ ഫോട്ടാ അപ്‌ഡേഷനിലൂടെ പുതിയ ഒ എസിലേക്ക് മാറ്റും. കൂടാതെ ഈ മാസം  6 മോഡലുകളാണ് എംഫോണ്‍ പുറത്തിറക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്‌പെക് കൂടിയ ഒരു മോഡലും ഈ മാസം അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത മോഡലിന്റെ വിശദാംശങ്ങള്‍ വരുംദിവസങ്ങളില്‍ അറിവാകും.

റംസാന്‍  മണ്‍സൂണ്‍കാലങ്ങളില്‍ മികച്ച പ്രതികരണം ലഭിച്ച എംഫോണ്‍ എക്‌സ്‌ചേഞ്ച് ഓഫര്‍ ഇപ്പോഴും തുടരുകയാണ്. ഈ ഓഫര്‍ വഴി ഉപഭോക്താവിന് അവരുടെ പഴയ ഫോണിന് മികച്ച വിലയും കൂടാതെ എംഫോണ്‍ നല്‍കുന്ന 5000 രൂപ കിഴിവും ലഭിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന നിലയില്‍ മലയാളികളുടെ സ്വന്തം ഉത്സവമായ ഓണത്തിന്  പുതിയ മോഡലുകളും വമ്പന്‍ ഓഫറുകളും വരും ദിവസങ്ങളില്‍  പ്രഖ്യാപിക്കുമെന്ന് കമ്പനി പറയുന്നു.

Keywords: M Phone, Mango Phone

TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അതിശയിപ്പിക്കാന്‍ വീണ്ടും എം ഫോണ്‍