BREAKING NEWS
Search

ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി





തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സിപിഐ, ബിജെപി അനുകൂല ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) പ്രവര്‍ത്തകരും കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘും പണിമുടക്കുന്നത്.

മുടങ്ങാതെ ശമ്പളം നല്‍കുക, ഡ്യൂട്ടി പരിഷ്‌കരണം പുനപ്പരിശോധിക്കുക, പെന്‍ഷന്‍ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

ഭരണ പങ്കാളിയായ സിപിഐ പണിമുടക്കുമ്പോള്‍ കോണ്‍ഗ്രസ്, സിപിഎം അനുകൂല സംഘടനകള്‍ പണിമുടക്കിയിട്ടില്ല.

പണിമുടക്കിനെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. പണിമുടക്കുന്നവരുടെ ശമ്പളം തടയുമെന്നും മുന്നറിയിപ്പുണ്ട്.


Keywords: KSRTC, Kerala, Stirke


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഒരു വിഭാഗം കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി