തിരുവനന്തപുരം: സുപ്രീം കോടതി വിധി മറികടന്ന് സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി സംസ്ഥാന പാതകള്‍ ഡീനോട്ടി...
തിരുവനന്തപുരം: സുപ്രീം കോടതി വിധി മറികടന്ന് സംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്യും.
മറ്റു സംസ്ഥാനങ്ങള്‍ നഗരങ്ങളില്‍ പാതകളുടെ പേരു മാറ്റുകയും അനുകൂലമായി കോടതി വിധി നേടുകയും ചെയ്തിരുന്നു. ഇതിനായി മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കും.
ദേശീയ സംസ്ഥാന പാതകള്‍ ഡീനോട്ടിഫൈ ചെയ്ത് നഗരപാതയാക്കിയാല് സംസ്ഥാനത്ത് നൂറോളം ബാറുകള്‍ ഉള്‍പ്പെടെ 180 മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാം.
റോഡപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് 2016 ഡിസംബര്‍ 16 ന് ദേശീയ സംസ്ഥാന പാതകളില്‍ 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്പന നിരോധിച്ചത്.
സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാനങ്ങള്‍ പാതകളുടെ പേരുമാറ്റി. ഇതുസംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ നടപടിയില്‍ ഇടപെടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
Tags: Kerala, Government, Liquor, Bar, Highways, SupremeCourt

COMMENTS