കൊച്ചി: നീണ്ട സസ്പെൻസിനൊടുവിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ 'മാഡം' ആരെന്നു പൾസർ സുനി വെളിപ്പെടുത്തി. മറ്റാരുമല്ല...
കൊച്ചി: നീണ്ട സസ്പെൻസിനൊടുവിൽ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ 'മാഡം' ആരെന്നു പൾസർ സുനി വെളിപ്പെടുത്തി. മറ്റാരുമല്ല, നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനാണ് മാഡമെന്ന് സുനി പറഞ്ഞു.
എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് മാധ്യമങ്ങളോട് സുനിയുടെ വെളിപ്പെടുത്തല്‍.
മാഡം ആരെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നെന്നും കാവ്യയുടെ പേര് മുമ്പ് പറഞ്ഞിരുന്നെന്നും പള്‍സര്‍ സുനി പറഞ്ഞു.
സോളാര്‍ കേസില്‍ സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ ഒരു മാഡമുണ്ടെന്ന് ആദ്യം പറഞ്ഞത്.
താൻ കള്ളനല്ലേ എന്നും കള്ളന്റെ കുമ്പസാരം എന്തിനു കേൾക്കുന്നുവെന്നും സുനി മാധ്യമ പ്രവർത്തകരോട് ചോദിക്കുകയും ചെയ്തു.
COMMENTS