BREAKING NEWS
Search

കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കോ? പളനിസ്വാമി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം, നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടാല്‍ ബദല്‍സംവധാനം വേണം

ചെന്നൈ: രജനീകാന്തിനു പിന്നാലെ ഉലകനായകന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി. രജനിയെ പോലെയല്ല മുമ്പും കമല്‍ തന്റെ രാഷ്ട്രീയവും അഭിപ്രായവും തുറന്നുപറഞ്ഞിട്ടുണ്ട്.

അടുത്തിടെ ഡിഎംകെ മുഖപത്രം മുരശൊലിയുടെ വാര്‍ഷികാഘോഷത്തില്‍ കമലും രജനിയും പങ്കെടുത്തിരുന്നു. അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ഇതുകാരണമായി.

അതിനിടെ പളനിസ്വാമി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ രംഗത്തുവന്നു. പരോക്ഷമായി മുഖ്യമന്ത്രിയുടെ രാജിയും തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ കമല്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും ഴിമതിയും വര്‍ദ്ധിക്കുന്നു. ദുരന്തങ്ങളും അഴിമതിയും ജനങ്ങളെ വീര്‍പ്പുമുട്ടിക്കുകയാണ്.

ഈ സാഹചര്യത്തില്‍ സ്വാഭാവികമായും മുഖ്യമന്ത്രിയുടെ രാജി ആവശ്യമായി വരും. എന്നാല്‍, തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രീയ കക്ഷിയും മുഖ്യമന്ത്രിയും രാജി ആവശ്യപ്പെടുന്നില്ലെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ ലക്ഷ്യം തമിഴ്‌നാടിന്റെ പുരോഗതിയാണ്. ആര്‍ക്കാണ് തന്റെ നിലപാടിനു കരുത്തുപകരാനാവുകയെന്നും കമല്‍ ചോദിക്കുന്നു.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സംസ്ഥാനത്തെ പുരോഗതിയിലേക്കു നയിക്കാനും സാധിക്കുന്നില്ലെങ്കില്‍ ബദല്‍മാര്‍ഗ്ഗം കണ്ടെത്തുകമാത്രമാണ് പരിഹാരമെന്നും കമല്‍ പറയുന്നു.

രാഷ്ട്രീയത്തിലേക്കു വന്നതിനു ശേഷം സര്‍ക്കാരിനെ വിമര്‍ശിക്കൂ എന്നായിരുന്നു പളനിസ്വാമിയുടെ മറുപടി. അപ്പോള്‍ കമലിന്റെ വിമര്‍ശനങ്ങള്‍ക്കു മറുപടി നല്‍കാം.


Tags: KamalHassan, Palaniswami, TamilNadu, Government, Movie, Politics




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കമല്‍ഹാസനും രാഷ്ട്രീയത്തിലേക്കോ? പളനിസ്വാമി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം, നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടാല്‍ ബദല്‍സംവധാനം വേണം