BREAKING NEWS
Search

ഓണക്കോടിക്കൊപ്പം ഒന്നരക്കോടി, സമ്മാനമഴയുമായി കല്യാണ്‍ സില്‍ക്‌സ്





മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടിയുടെ സമ്മാനങ്ങളുമായി ഈ ഓണം ആഘോഷമാക്കാന്‍ കല്യാണ്‍ സില്‍ക്‌സ് ഒരുങ്ങുന്നു.

'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും' എന്ന സമ്മാന പദ്ധതിക്ക് കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ ആഗസ്റ്റ് അഞ്ചിനു തിരി തെളിയും. 30 ദിവസം നീളുന്ന ഈ സമ്മാന പദ്ധതിയിലൂടെ കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ കല്യാണ്‍ സില്‍ക്‌സ് ഉപയോക്താക്കള്‍ക്ക് നല്കുന്നത്. ദിവസേനെ സമ്മാനങ്ങളുടെ പെരുമഴയാണ് കല്യാണ്‍ സില്‍ക്‌സില്‍ കാത്തിരിക്കുന്നത്.

ദിവസവും നേടാം മാരുതി സെലറിയോ എല്‍എക്‌സ് ഐ, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനാസോണിക് 32 എല്‍ഇഡി ടി.വി, വീഡിയോകോണ്‍ 1 ടണ്‍ എയര്‍ കണ്ടീഷണര്‍, സാംസങ് ടാബ് ലറ്റ്, സ്മാര്‍ട്‌ഫോണ്‍ എന്നീ സമ്മാനങ്ങള്‍. പുറമെ മൂന്നു ലക്ഷം വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളും ഓണസമ്മാനമായി നല്കുന്നു.

കല്യാണ്‍ സില്‍ക്‌സില്‍ നിന്ന് ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്ന് നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. ആഴ്ച തോറും കല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാഥിതികളുടെ സാന്നിദ്ധ്യത്തിലായിരിക്കും നറുക്കെടുപ്പ് .

'ഇന്ന് മലയാളിയുടെ ജീവിതത്തിലെ അഭിവാജ്യ ഘടകമാണ് കല്യാണ്‍ സില്‍ക്‌സ്, പ്രത്യേകിച്ചും ഉത്സവകാലത്ത്. കേരളം ഒന്നായി ആഘോഷിക്കുന്ന ഇത്തരം ഉത്സവ വേളകളില്‍ ഉപഭോക്താവിന് കൂടുതല്‍ മൂല്യവും ഒപ്പം സ്‌നേഹസമ്മാനങ്ങളും നല്‍കുവാന്‍ കല്യാണ്‍ സില്‍ക്‌സ് പ്രതിജ്ഞാബദ്ധമാണ്. ദിവസേനെ കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നേടുവാന്‍ അവസരങ്ങള്‍ ഒരുക്കുക വഴി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ കൃതാജ്ഞരാണ്,' എന്ന് കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.

കേരളത്തിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകള്‍ക്ക് പുറമെ ഈ വര്‍ഷത്തെ 'ഓണക്കോടിക്കൊപ്പം ഒന്നരക്കോടിയും' എന്ന സമ്മാന പദ്ധതി ബാംഗ്ലൂര്‍ ഷോറൂമിലും  അവതരിപ്പിക്കുന്നുണ്ട്. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സവിശേഷ സമ്മാനങ്ങളുടെയും ഒരു ഓണക്കാലം ആശംസിക്കുന്നുവെന്നും ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.

കളക്ഷന്റെ കാര്യത്തിലും മലയാളിക്ക് സന്തോഷിക്കാന്‍ ഏറെയുണ്ട് ഈ ഓണക്കാലത്ത്. ആയിരത്തിലേറെ വരുന്ന സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത രണ്ട് ലക്ഷത്തിലേറെ പട്ട് സാരികള്‍, ഒപ്പം മെന്‍സ്, കിഡ്‌സ്, ലേഡീസ് വെയറുകളിലെയും ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകളും സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുള്ള ഓണം സ്‌പെഷ്യല്‍ എഡിഷനുകളും ഈ ഓണാഘോഷത്തെ സമ്പന്നമാക്കുവാന്‍ കല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ അണി നിരത്തിക്കഴിഞ്ഞു.




TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഓണക്കോടിക്കൊപ്പം ഒന്നരക്കോടി, സമ്മാനമഴയുമായി കല്യാണ്‍ സില്‍ക്‌സ്