തിരുവനന്തപുരം: അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്ന ഡിജിപി ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടത്ത...
തിരുവനന്തപുരം: അഴിമതിക്കെതിരേ കുരിശുയുദ്ധം പ്രഖ്യാപിച്ചിരുന്ന ഡിജിപി ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ വന്‍ ക്രമക്കേട് നടത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്.
ധനകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട് സിഎജി ശരിവച്ചിരിക്കുകയാണ്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ആസ്ഥാനം നിര്‍മിക്കുന്നതിലാണ് പ്രധാനമായും ക്രമക്കേട് കാട്ടിയതായി കണ്ടെത്തിയിരിക്കുന്നത്.
കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്റെ അനുമതി വാങ്ങിയില്ല. 1.93 കോടി രൂപ മുടക്കി നിര്‍മിച്ച ഇപ്പോള്‍ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ജേക്കബ് തോമസ് സര്‍ക്കാരിനെ വഴിതെറ്റിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതു കൂടാതെ, സൗരോര്‍ജ പാനല്‍ സ്ഥാപിച്ചതിലും കൊടുങ്ങല്ലൂരിലെ തുറമുഖ വകുപ്പ് ഓഫീസില്‍ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിച്ചതിലും ക്രമക്കേട് നടന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറുഖ വകുപ്പിന്റെ ഡയറക്ടര്‍ സ്ഥാനത്തുണ്ടായിരുന്നു.
Keywords: Jacob Thomas, Vigilance, Ports
COMMENTS