BREAKING NEWS
Search

പിണറായിയില്‍ നിന്നു പൊലീസ് മെഡല്‍ വാങ്ങാന്‍ ജേക്കബ് തോമസ് വന്നില്ല, നടപടി സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നു

ഇന്നലെ... ഇന്ന്.... പിണറായിയും ജേക്കബ് തോമസും മുന്‍പ് ഒരു പൊതു വേദിയില്‍


സ്വന്തം ലേഖകന്‍

തിരുവനന്തപുരം:  രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മുഖ്യമന്ത്രിയില്‍ നിന്നു വാങ്ങാന്‍ വിസമ്മതിച്ച ഡിജിപി ജേക്കബ് തോമസിന്റെ നടപടി സര്‍ക്കാര്‍ ഗൗരവത്തിലെടുത്തേക്കുമെന്നറിയുന്നു.

സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനൊപ്പമാണ് മുഖ്യമന്ത്രി പൊലീസ് മെഡലുകള്‍ സമ്മാനിച്ചത്. ഈ വേദിയിലേക്കു വരാതെ ജേക്കബ് തോമസ് വിട്ടുനില്‍ക്കുകയായിരുന്നു.

സര്‍ക്കാരിനോടുള്ള അതൃപ്തി അറിയിക്കാന്‍ തന്നെയാണ് ജേക്കബ് തോമസ് വിട്ടുനിന്നതെന്നാണ് അറിയുന്നത്. തന്നെ ഒതുക്കിയതിലും തന്റെ പുസ്തകം പ്രകാശനത്തിനു മുഖ്യമന്ത്രി നേരത്തേ വരാതിരുന്നതിലെ അമര്‍ഷവുമെല്ലാമാണ് ജേക്കബ് തോമസ് ഒഴിഞ്ഞു നില്‍ക്കാന്‍ കാരണമായി പറയുന്നത്.

മെഡല്‍ വാങ്ങുന്നവരെ കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ കൈപ്പുസ്തകത്തില്‍ ജേക്കബ് തോമസിന്റെ പേരു മാത്രം കൊടുത്തിരുന്നു. ചിത്രം ഉള്‍പ്പെടുത്തിയിട്ടുമില്ല.

ഇതോടെ, ഇടതു സര്‍ക്കാരുമായും ജേക്കബ് തോമസ് അകലുന്നുവെന്ന സൂചനയാണ് കിട്ടുന്നത്.

സര്‍ക്കാര്‍ എല്ലാ സ്വാതന്ത്ര്യവും നല്കി ഉന്നത പദവിയില്‍ അവരോധിച്ചിട്ടും വിവാദങ്ങള്‍ക്കു പിറകേ ജേക്കബ് തോമസ് പോയതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. ഇനി ജേക്കബ് തോമസിനോടു മൃദുസമീപനം വേണ്ടെന്ന നിലപാടാണ് സിപിഎം നേതൃത്വവും കൈക്കൊണ്ടിരിക്കുന്നത്.


Director General of Police Jacob Thomas has refused to receive the President's Police Medal of Honor from Chief Minister Pinarayi Vijayan.

The Chief Minister presented the police medals along with the Independence Day celebrations.  

In the handbook released by the government in this regard, only Thomas was named. The picture is not included.


Keywords: Director General of Police, Jacob Thoma,  President's Police Medal , Chief Minister , Independence Day celebrations, platform,  handbook ,  Left government,  CPM 



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പിണറായിയില്‍ നിന്നു പൊലീസ് മെഡല്‍ വാങ്ങാന്‍ ജേക്കബ് തോമസ് വന്നില്ല, നടപടി സര്‍ക്കാര്‍ ഗൗരവമായെടുക്കുന്നു