Followers

BREAKING NEWS
Search

ഇന്ത്യ 622/9, മറുപടിക്കിറങ്ങിയ ലങ്കയ്ക്കു കാലിടറുന്നു, 50/2



കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ആദ്യ ഇന്നിംഗ്‌സിലും ഇന്ത്യ 600 കടന്നു. മറുപടിക്കിറങ്ങിയ ലങ്കയ്ക്കാകട്ടെ 50 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി.

622/9 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പുജാര (133), അജിന്‍ക്യ രഹാനെ (132) എന്നിവരുടെ സെഞ്ചുറികള്‍ക്ക് പുറമേ നാല് ബാറ്റ്‌സ്മാന്‍ അര്‍ധ സെഞ്ചുറി നേടുക കൂടി ചെയ്തതോടെയാണ് ഇന്ത്യ വീണ്ടും 600 ലെത്തിയത്.

344/3 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്കു വേണ്ടി ആര്‍. അശ്വിന്‍ (54), വൃദ്ധിമാന്‍ സാഹ (67), രവീന്ദ്ര ജഡേജ (പുറത്താകാതെ 70) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച വച്ചു. ശ്രീലങ്കയ്ക്കു വേണ്ടി രങ്കണ ഹെറാത്ത് നാലു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കു വേണ്ടി ദിമുത്ത് കരുണരത്‌ന 25 റണ്‍സെടുത്തു പുറത്തായി.  രവിചന്ദ്രന്‍ അശ്വിന്റെ ബൗളിംഗില്‍ അജിന്‍ക്യ രഹാനെ പിടിച്ചാണ് കരുണരത്‌ന പുറത്തായത്.

ഉപുല്‍ തരംഗ റണ്‍സൊന്നുമെടുക്കാതെ പുറത്തായി. ഈ വിക്കറ്റും അശ്വിനു തന്നെയായിരുന്നു. ലോകേഷ് രാഹുല്‍ പിടികൂടി പുറത്താകുമ്പോഴേക്കും ഉപുല്‍ തരംഗ ഏഴു പന്താണ് നേരിട്ടിരുന്നത്.

കുശേഷ് മെന്‍ഡിസ് നോട്ടൗട്ട് (16),  ദിനേശ് ചാണ്ടിമാല്‍ (8) എന്നിവരാണ് ക്രീസില്‍.


India declared their first innings at 622/9 in Colombo Test.  Cheteshwar Pujara (133) and Ajinkya Rahane (132) scored centuries.

On the second day of the day, Ashwin (54), Vridhiman Saha (67) and Ravindra Jadeja (70 not out) were the other notable contributors. Rangana Herath took four wickets for Sri Lanka.

Srilanka is in 50/2 in dat 2.

Keywords: Sri Lanka, Test, India, first innings,   wickets, Cheteshwar Pujara,  Ajinkya Rahane  , Ashwin  , Vridhiman Saha ,  Ravindra Jadeja,  Rangana Herath, Ajinkya Rahane, Upul Tharanga, Kusal Mendis, Dinesh Chandimal  



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഇന്ത്യ 622/9, മറുപടിക്കിറങ്ങിയ ലങ്കയ്ക്കു കാലിടറുന്നു, 50/2