കൊച്ചി: വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം നേടിയെന്നു പറഞ്ഞു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത സംഭവത്തില്‍ മുന്‍ ഡി.ജി.പി ടി.പ...
കൊച്ചി: വ്യാജരേഖ ചമച്ച് അവധി ആനുകൂല്യം നേടിയെന്നു പറഞ്ഞു ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത സംഭവത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കി.
സെന്‍ കുമാറിനു സമന്‍സ് കൊടുക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ കുമാര്‍ ഫയല്‍ ചെയ്ത ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
മ്യൂസിയം പൊലീസാണ് സെന്‍ കുമാറിനെതിരേ കേസെടുത്തിരുന്നത്. സര്‍ക്കാരിനോട് നിയമയുദ്ധം ചെയ്ത് ഡിജിപി പദത്തില്‍ തിരിച്ചെത്തിയതിന്റെ പേരിലാണ് തന്നെ വേട്ടയാടുന്നതെന്നു സെന്‍ കുമാര്‍ പരാതിപ്പെട്ടിരുന്നു.

COMMENTS