ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനുള്ള ശിക്ഷ ഇന്ന് സിബിഐ കോടതി പ്രഖ്യാപിക്കും...
ന്യൂഡല്‍ഹി: മാനഭംഗക്കേസില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ആള് ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനുള്ള ശിക്ഷ ഇന്ന് സിബിഐ കോടതി പ്രഖ്യാപിക്കും.
റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ശിക്ഷ പ്രഖ്യാപിക്കുക. സുരക്ഷാ കാരണങ്ങളാല്‍ റോഹിതക്ക് ജയില്‍ പ്രത്യേക സിബിഐ കോടതിയായി മാറ്റുകയായിരുന്നു.
ജയിലിനു ചുറ്റും ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജയിലും പരിസരവും സുരക്ഷാ സൈനികരുടെ നിയന്ത്രണത്തിലാണ്. റോഹ്തക്കില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷമേ ജനങ്ങളെ റോഹ്തക്കില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
വ്യാപകമായി അക്രമം അരങ്ങേറിയ റോഹ്തക്കില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷയ്ക്കായി പൊലീസിനെയും അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സിര്‍സയിലെ ദേരാ സച്ചാ സൗദാ ആശ്രമ പരിസരവും പൊലിസിന്റെയും അര്‍ദ്ധസൈനിക സൈനിക വിഭാഗങ്ങളുടെയും നിയന്ത്രണത്തിലാണ്.
പഞ്ച്കുല, കൈതാല്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യുവിന് ഞായറാഴ്ച അഞ്ചു മണിക്കൂര്‍ ഇളവുവരുത്തി. ഹരിയാനയിലും പഞ്ചാബിലും ചൊവ്വാഴ്ച വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ഹരിയാനയിലെ സിര്‍സയിലെ സൗദാ ആശ്രമങ്ങള്‍ ഒഴികെ മറ്റുള്ളവ അധികൃതര്‍ ഒഴിപ്പിക്കുയും ചിലതും പൂട്ടുകയും ചെയ്തു.
ഗുര്‍മീത് റാം റഹിം സിങ്ങ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ ശേഷമുണ്ടായ അക്രമത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്.
Tags: GurmeetRamRahimSingh, Court, Verdict, Police, Army

COMMENTS