BREAKING NEWS
Search

ഗുര്‍മീത് റാം റഹീമിന്റെ സിര്‍സ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ മാറ്റി


ചണ്ഡീഗഢ്: ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്റെ സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു.

പെണ്‍കുട്ടികള്‍ ഇപ്പോള്‍ ശിശുസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്. വൈദ്യപരിശോധനയ്ക്കു ശേഷം ഇവരെ ശിശുസംരക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കും.

സിര്‍സയിലെ ആശ്രമത്തില്‍ നിന്ന് 650 പേരെ ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആശ്രമത്തില്‍ ഇനി മുന്നൂറോളം വിശ്വാസികളാണുള്ളത്.

അതിനിടെ ഗുര്‍മീതിനെ ജയിലിലടച്ചതിനെ തുടര്‍ന്ന് സിര്‍സയില്‍ നിലനിന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായി. ചൊവ്വാഴ്ച രാത്രി ഏഴുവരെ കര്‍ഫ്യൂവിന് ഇളവ് നല്‍കി. ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. ജനജീവിതം ഏറെക്കുറെ സാധാരണ നിലയിലായിട്ടുണ്ട്.





Top Story






TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഗുര്‍മീത് റാം റഹീമിന്റെ സിര്‍സ ആശ്രമത്തില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത 18 പെണ്‍കുട്ടികളെ മാറ്റി