ജോധ്പൂര്‍: വിമാനത്തില്‍ നിന്നിറങ്ങാന്‍ വിമുക്ത ഭടന് വ്യാജ ബോംബ് ഭീഷണി നടത്തി. സംഭവത്തില്‍ റിട്ടേഡ് ലഫ്റ്റനന്റ് കേണല്‍ ഗോധ്റ ബാനൊയെ അറസ്...
ജോധ്പൂര്‍: വിമാനത്തില്‍ നിന്നിറങ്ങാന്‍ വിമുക്ത ഭടന് വ്യാജ ബോംബ് ഭീഷണി നടത്തി. സംഭവത്തില്‍ റിട്ടേഡ് ലഫ്റ്റനന്റ് കേണല്‍ ഗോധ്റ ബാനൊയെ അറസ്റ്റ് ചെയ്തു.
ജോധ്പൂര്‍-ജെയ്പൂര്‍-മുംബയ് വിമാനത്താവളത്തിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്ന് ജെയ്പൂരിലേക്കു പോകാനാണ് ഗോധ്റ ബാനോ ടിക്കറ്റെടുത്തത്. എന്നാല്‍, വിമാനം ജോധ്പൂരില്‍ എത്തിയപ്പോള്‍ ബാനോ ഇറങ്ങണമെന്ന് വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. പക്ഷേ, ജീവനക്കാര്‍ ബാനോയെ ഇറങ്ങാന്‍ അനുവദിച്ചില്ല.
വിമാനത്തില്‍ നിന്ന് ഇറങ്ങാനാവില്ലെന്നു മനസ്സിലായതോടെ രോക്ഷാകുലനായ ബാനോ താന്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഉച്ചത്തില്‍ വിളിച്ചുപറയുകയായിരുന്നു.
ബോംബ് ഭീഷണി ഉയര്‍ത്തിയതോടെ യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്നിറക്കി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
Tags: Bomb, Arrest

COMMENTS