BREAKING NEWS
Search

ദിലീപും പൊലീസും പറയുന്നത് ശരിയെന്ന് ഡിജിപി, സംഭവത്തില്‍ ദിലീപ് നിരീക്ഷണത്തിലായിരുന്നു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപും പൊലീസും പറയുന്നത് ശരിയാണെന്ന വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ആരു പറയുന്നതാണ് കൂടുതല്‍ ശരിയെന്ന് പരസ്യമായി പറയാനാവില്ല, അത് കോടതി അലക്ഷ്യമാകും ഡിജിപി പറഞ്ഞു.

ദിലീപ് സംഭവവുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്നു. അതിനാല്‍, ദിലീപില്‍ നിന്ന് പരാതി ലഭിച്ചാല്‍ പല കാര്യങ്ങളും പൊലീസിന് അന്വേഷിക്കേണ്ടതുണ്ട്. എന്തെങ്കിലും കാര്യങ്ങളില്‍ സംശയമുണ്ടായാല്‍ പലതും കൂടുതല്‍ അന്വേഷിക്കേണ്ടതായും വരും.

സംഭവം വിശദമാക്കി ഉടന്‍ പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഡിജിപി പറഞ്ഞു.

പള്‍സര്‍ സുനി ജയിലില്‍ നിന്ന് തനിക്കു കത്തയച്ച കാര്യം അന്നു തന്നെ ഡിജിപിയെ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും അറിയിച്ചെന്നും രണ്ടു ദിവസത്തിനു ശേഷം രേഖാമൂലം പരാതി നല്‍കിയെന്നും ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു.

ദിലീപിന്റെ വാദം പൊലീസ് പറയുന്നതിനു വിരുദ്ധമാണ്. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതിപ്പെട്ടതെന്നായിരുന്നു പൊലീസ് പറഞ്ഞത്.


Tags: Actress, Molestation, Dileep, LokhnathBehra, Kerala, DGP, Case





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ദിലീപും പൊലീസും പറയുന്നത് ശരിയെന്ന് ഡിജിപി, സംഭവത്തില്‍ ദിലീപ് നിരീക്ഷണത്തിലായിരുന്നു