BREAKING NEWS
Search

ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 200 പശുക്കള്‍

റായ്പൂര്‍: ഛത്തിസ്ഗഢില്‍ ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ 200 പശുക്കള്‍ പട്ടിണി കിടന്നു ചത്തു. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ റായ്പൂരിലാണ് മൂന്നു ദിവസത്തിനിടെ ഭക്ഷണം കിട്ടാതെ ഇത്രയധികം പശുക്കള്‍ ചത്തത്.

കഴിഞ്ഞ ഏഴു വര്‍ഷമായി ഗോശാല നടത്തുന്നത് ബിജെപി നേതാവ് ഹരീഷ് വര്‍മ്മയാണ്. എന്നാല്‍, 27 പശുക്കള്‍ മാത്രമാണ് ഔദ്യോഗിക കണക്കു പ്രകാരം ചത്തത്.

എന്നാല്‍, ഇരുന്നൂറിലധികം പശുക്കള്‍ പട്ടിണി കിടന്നു ചത്തിട്ടുണ്ടെന്നും ചാവുന്ന പശുക്കളെ അപ്പോഴപ്പോള്‍ കുഴിച്ചിടുകയാണ് ചെയ്യുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.

ഗോശാല സന്ദര്‍ശിച്ച മൃഗഡോക്ടര്‍മാരും പശുക്കള്‍ ചത്തത് പട്ടിണി കിടന്നാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 27 പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മറ്റു പശുക്കളെ മറവു ചെയ്തതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ സാധിക്കില്ലെന്നും മൃഗഡോക്ടര്‍മാര്‍ പറഞ്ഞു.

പശുക്കളില്‍ അമ്പതോളം എണ്ണം ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ കൂടുതല്‍ പശുക്കള്‍ ചാകാനിടയുണ്ടെന്നും മൃഗഡോക്ടര്‍മാര്‍ അറിയിച്ചു.

എന്നാല്‍, പശുക്കള്‍ പട്ടിണി കിടന്ന് ചത്തെന്ന ആരോപണം ഹരീഷ് ശര്‍മ്മ നിഷേധിച്ചു. സമീപത്തെ മതിലിടിഞ്ഞു വീണാണ് പശുക്കള്‍ ചത്തതെന്നാണ് അദ്ദേഹം പറയുന്നത്.

പശു രാഷ്ട്രീയം മുഖ്യ ആയുധമാക്കിയ ബിജെപി നേതാവിന്റെ ഗോശാലയില്‍ ഇത്രയധികം പശുക്കള്‍ പട്ടിണി കിടന്നു ചത്തത് മാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.


Tags: Cows, Raipur, BJP, Death


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 200 പശുക്കള്‍