BREAKING NEWS
Search

ചങ്ക്‌സിന്റെ വ്യാജന്‍, രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: മലയാള ചിത്രം ചങ്ക്‌സിന്റെ വ്യാജപതിപ്പ്. സംഭവത്തില്‍ വടക്കാഞ്ചേരി എരുമപ്പെട്ടി സ്വദേശികളായ രണ്ടുപേരെ പൊലീസ് പിടികൂടി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് നടപടി.

വടക്കാഞ്ചേരി ന്യൂരാഗം തിയേറ്റേറില്‍ നിന്നാണ് ക്യാമറ ഉപയോഗിച്ച് ഇവര്‍ ചിത്രം പകര്‍ത്തിയത്. അതിനുശേഷം മേസേജിങ് അപ്ലിക്കേഷനായ ടെലിഗ്രാം വഴി ഇവര്‍ പ്രക്ഷേപണം ചെയ്തു.

സംഭവത്തില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു. ചിത്രം ഇത്തരത്തില്‍ പ്രചരിപ്പിച്ചതുകൊണ്ട് സാമ്പത്തിക ലാഭമൊന്നുമില്ലെന്നും ചിത്രത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും സംവിധായകന്‍ പറഞ്ഞു.


Tags: Chunks, MalayalamMovie, Piracy, Police, Arrest., Crime




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ചങ്ക്‌സിന്റെ വ്യാജന്‍, രണ്ടുപേര്‍ പിടിയില്‍