കാക്കനാട്: സ്വകാര്യ ബസുകള്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ കണ്ടക്ടര്‍ ബസ് ഉടമയുടെ മൂക്കിടിച്ചുതകര്‍ത്തു. മൂക്കിന്റെ പാലം തകര്‍ന്ന ബസ് ഉടമ സ്വ...
കാക്കനാട്: സ്വകാര്യ ബസുകള്‍ തമ്മിലുള്ള വഴക്കിനൊടുവില്‍ കണ്ടക്ടര്‍ ബസ് ഉടമയുടെ മൂക്കിടിച്ചുതകര്‍ത്തു. മൂക്കിന്റെ പാലം തകര്‍ന്ന ബസ് ഉടമ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബസുകള്‍ തമ്മില്‍ സര്‍വീസ് സമയത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് വഴക്കിലും കയ്യേറ്റത്തിലും കലാശിച്ചത്.
സംഭവത്തില്‍ കാക്കനാട്-എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ വിനോദിനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.
കാക്കനാട് സ്വദേശിയുടെ ബസില്‍ വിനോദ് കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. യാത്രക്കാര്‍ നിറയെയുള്ള ബസില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ബസുടമ പറഞ്ഞു.
ഇതില്‍ പ്രകോപിതനായ വിനോദ് ബസുടമയുമായി തര്‍ക്കത്തിലായി. തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ഇതിനിടയില്‍ നിലത്തുവീണ ഉടമയുടെ മൂക്കില്‍ വിനോദ് താക്കോല്‍ക്കൂട്ടം കൊണ്ട് ഇടിക്കുകയായിരുന്നു.

COMMENTS