കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിച്ചുണ്ടായ അപകടത്തില്‍ പെട്ട ആറു ബോട്ടുയാത്രികരെയും രക്ഷിച്ചു. കൊല്ലം തീരത്തുനിന്ന്...
കൊല്ലം: കൊല്ലം തീരത്ത് മത്സ്യബന്ധന വള്ളത്തില്‍ കപ്പലിച്ചുണ്ടായ അപകടത്തില്‍ പെട്ട ആറു ബോട്ടുയാത്രികരെയും രക്ഷിച്ചു.
കൊല്ലം തീരത്തുനിന്ന് 39 നോട്ടിക്കല്‍ മൈല്‍ അകലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം. കതാലിയ എന്ന ഹോങ്കോങ് കപ്പലാണ് അപകടമുണ്ടാക്കിയത്.
വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തില്‍ ഇടിച്ച കപ്പല്‍ നിറുത്താതെ പോയി. വള്ളം പൂര്‍ണമായും തകര്‍ന്നു. വള്ളത്തിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും നേവിയുടെ സഹായത്തോടെ മറ്റുവള്ളക്കാര്‍ രക്ഷപ്പെടുത്തി.
നാവികസേനയുടെ ഡോര്‍ണിയര്‍ വിമാനവും ഹെലിക്കോപ്റ്ററുകളും സംഭവ സ്ഥലത്തേക്ക് തിരിച്ചു.
നിറുത്താതെ പോയ കപ്പല്‍ തടയുന്നതിനായി തീര രക്ഷാ സേനയുടെയും നേവിയുടെയും സഹായം തേടി.

COMMENTS