കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയെ വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. തോക്കു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജ്ജ് എംഎല്‍എയെ വിമര്‍ശിച്ച് സംവിധായകന് ആഷിക് അബു. തോക്കു കയ്യിലുണ്ടെന്ന ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങളെന്ന് ആഷിക് അബു പറഞ്ഞു. നാലഞ്ചു പേര് മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത ധൈര്യശാലിയാണ് പിസി ജോര്‍ജ്ജെന്നും ആഷിക് അബു കളിയാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിക്കിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
നാലഞ്ചു പേര് ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോള്‍ തോക്കെടുത്ത് 'ധൈര്യശാലിയായ' ജനപ്രതിനിധിയാണ് ശ്രീമാന്‍ ജോര്‍ജ്ജ്. ആ 'തോക്ക്' അദ്ദേഹം താഴെ വയ്ക്കാറില്ല. ടി. വി. ക്യാമറയ്ക്കു മുന്നിലും കവലകളിലും സാമൂഹ്യ മാധ്യങ്ങളിലും തോക്ക് നിരന്തരം നിര്‍ലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശങ്ങള്‍. എത്രകാലം പ്രബുദ്ധ കേരളം ഈ കളി കണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ.
Tags: AshiqAbu, PC George, Kerala, Politics, Cinema, MLA

COMMENTS