ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ അഞ്ചു ദിവസത്തിനിടെ 60 മരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജ...
ലക്നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാതെ അഞ്ചു ദിവസത്തിനിടെ 60 മരണമെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഖരക്പൂരിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജിലാണ് മരണം നടന്നത്.
വെള്ളിയാഴ്ച വൈകിട്ട് ജില്ലാ മജിസ്ട്രേറ്റ് രാജീവ് റത്തേലാണ് ഓക്സിജന്‍ കിട്ടാത്തതു മൂലം 30 കുട്ടികള്‍ മരിച്ചതായി സ്ഥിരീകരിച്ചത്. അതിനു പിന്നാലെയാണ് അഞ്ചു ദിവസമായി 60 മരണങ്ങളുണ്ടായെന്ന ആശുപത്രിയുടെ പേരിലുള്ള പത്രക്കുറിപ്പ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.
ആശുപത്രിയില്‍ ഓക്സിജന്റെ ലഭ്യതക്കുറവ് ഉണ്ടായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇത്രയധികം മരണങ്ങള് ഉണ്ടായതിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കുന്നില്ല.
ഓക്സിജന്‍ തീര്‍ന്നതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. വലിയ തുക കുടിശ്ശിക ഉള്ളതിനാല്‍ ഓക്സിജന്‍ നല്കുന്ന കമ്പനി വിതരണം നിര്‍ത്തിയതാണ് ഓക്സിജന്‍ ദൗര്‍ലഭ്യത്തിനു കാരണമെന്നാണ് വിവരം.
എന്നാല്‍, കുട്ടികള്‍ മരിച്ചത് ഓക്സിജന്‍ ലഭ്യതക്കുറവുകൊണ്ടാണെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു. എന്നാല്‍, ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്കു കുടിശ്ശികയുണ്ടെന്ന കാര്യം സര്‍ക്കാര്‍ സമ്മതിച്ചു. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
30 കുട്ടികള്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. ഏഴു കുട്ടികള്‍ മാത്രമാണ് മരിച്ചതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
Tags: UP, Utterpradesh, YogiAdityanat, Children, Death, Government, MedicalCollege

COMMENTS